Image

മാതൃഭക്തിയിലൂടെ ക്രിസ്തുവിലേക്കെന്ന സന്ദേശവുമായി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍

Published on 09 October, 2020
മാതൃഭക്തിയിലൂടെ ക്രിസ്തുവിലേക്കെന്ന സന്ദേശവുമായി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍


ലണ്ടന്‍: പരിശുദ്ധ ദൈവ മാതാവിനോടുള്ള യഥാര്‍ത്ഥ ഭക്തിയും സ്‌നേഹവും വഴി യേശുവുമായി ഐക്യപ്പെടുകയെന്ന സന്ദേശമേകിക്കൊണ്ട് സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ 10 ന് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ നടക്കും .

ഉച്ചയ്ക്ക് 12 മുതല്‍ 1.15 വരെ www.youtu.be/V-XFIIoTN5A എന്ന ലിങ്കില്‍ ഈ ശുശ്രൂഷയില്‍ പങ്കെടുക്കാവുന്നതാണ് .

മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവില്‍ അതിജീവിക്കുകയെന്ന അനുഗ്രഹ സുവിശേഷവുമായി സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക .

ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വന്‍ഷനില്‍ , ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി കോളജ് സ്പിരിച്വല്‍ ഡയറക്ടര്‍ കാനന്‍ ജോണ്‍ യുഡ്രിസ്, അമേരിക്കയില്‍ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ ജോര്‍ജ് പട്ടേരില്‍ , സെഹിയോന്‍ യുകെ കാത്തലിക് മിനിസ്ട്രി യുടെ പ്രമുഖ ശുശ്രൂഷകനും രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്റെ കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍. ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കണ്‍വന്‍ഷന്‍ .ഒന്നു മുതല്‍ 4 വരെ ഇംഗ്ലീഷ് കണ്‍വന്‍ഷനും നടക്കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ ?+44 7506 810177?, അനീഷ് ?07760 254700?, ബിജുമോന്‍ മാത്യു ?07515 368239?.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക