Image

എല്ലാം സാധാരണഗതിയിലാകാന്‍ രണ്ടു വര്‍ഷമെടുക്കും: ജര്‍മന്‍ വൈറോളജിസ്റ്റുകള്‍

Published on 09 October, 2020
എല്ലാം സാധാരണഗതിയിലാകാന്‍ രണ്ടു വര്‍ഷമെടുക്കും: ജര്‍മന്‍ വൈറോളജിസ്റ്റുകള്‍


ബര്‍ലിന്‍: കോവിഡ് മഹാമാരിക്കെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത് സാധാരണജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ആദ്യത്തെ പടി മാത്രമേ ആകുന്നുള്ളൂ എന്ന് ജര്‍മന്‍ വൈറോളജിസ്റ്റുകള്‍. ലോകം പഴയതു പോലെയാകാന്‍ ഇനിയും രണ്ടു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

വാക്‌സിന്‍ ശിപാര്‍ശ ചെയ്യാന്‍ അധികാരപ്പെട്ട ഫെഡറല്‍ ഏജന്‍സിയായ സ്റ്റിക്കോയുടേതാണ് മുന്നറിയിപ്പ്. സാമൂഹിക പ്രതിരോധം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എണ്ണം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിയാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ വരെ ആവശ്യമായി വരും. ഇത്തരത്തില്‍ 18 മുതല്‍ 24 വരെ മാസങ്ങളെടുത്തേ ലോകം സാധാരണനിലയിലേക്ക് മടങ്ങിയെത്തൂ എന്നും പീഡിയാട്രീഷ്യനായ മാര്‍ട്ടിന്‍ ടെര്‍ഹാര്‍ട്ട് പറഞ്ഞു.

മാസ്‌കുകളും സാമൂഹിക അകലവും പോലുള്ള പ്രതിരോധ നടപടികള്‍ ഒഴിവാക്കുന്നതിന് എട്ടു മാസത്തെ വാക്‌സിനേഷന്‍ നടപടികളെങ്കിലും ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക