Image

ജെസിസി - ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി

Published on 11 October, 2020
ജെസിസി - ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി

കുവൈറ്റ്: ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) - കുവൈറ്റ് ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യന്‍ പ്രവാസി സമൂഹം നിലവില്‍ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ആശങ്കകളും ആവലാതികളും വേണ്ടെന്നും, കൃത്യവും വ്യക്തവുമായി അറിയിക്കുന്ന എല്ലാ ആവശ്യങ്ങക്കും പരിഹാരം കാണാന്‍ ശ്രമിക്കുന്നതായിരിക്കുമെന്നദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ അംബാസിഡര്‍ സിബി ജോര്‍ജ്, ജെ.സി.സി മിഡില്‍-ഈസ്റ്റ് പ്രസിഡന്റ് സഫീര്‍ പി. ഹാരിസ്, കുവൈറ്റ് പ്രസിഡന്റ് അബ്ദുല്‍ വഹാബ്, വൈസ് പ്രസിഡന്റ് ഖലീല്‍ കായംകുളം, ജനറല്‍ സെക്രട്ടറി സമീര്‍ കൊണ്ടോട്ടി, സെക്രട്ടറിമാരായ മണി പാനൂര്‍, മൃദുല്‍ കെ.എസ്, അബ്ബാസിയ യൂണിറ്റ് പ്രസിഡന്റ് ശരത് സുഭാഷ് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട് സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക