Image

മൂത്തോനും മരക്കാറും മാമാങ്കവും നേര്‍ക്കുനേര്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം 14ന്

Published on 11 October, 2020
മൂത്തോനും മരക്കാറും മാമാങ്കവും നേര്‍ക്കുനേര്‍: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം 14ന്


51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സാധാരണ നടക്കാറുള്ള പുരസ്‌കാര പ്രഖ്യാപനം കൊവിഡ് പശ്ചാത്തലത്തിലാണ് ഇക്കുറി മാസങ്ങള്‍ മുന്നോട്ട് നീങ്ങിയത്.  ഒക്ടോബര്‍ 14നാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണുന്ന തിരക്കിലാണ് ജൂറി അംഗങ്ങള്‍. ആകെ 119 സിനിമകള്‍ മത്സരരംഗത്തുള്ള ഇത്തവണ പ്രധാന പുരസ്‌കാരങ്ങള്‍ക്ക് കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് സൂചന. 

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌ക്രീനിംഗ് നടക്കുന്നത്.

മോഹന്‍ലാലിന്റെ മൂന്നു ചിത്രങ്ങളാണ് മത്സരത്തിലുള്ളത്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നിവയാണ് മത്സരിക്കുന്നത്. മാമാങ്കം, പതിനെട്ടാംപടി, ഉണ്ട എന്നീ ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ്, ജല്ലിക്കട്ട്,വൈറസ് ,വെയില്‍മരങ്ങള്‍,കോളാമ്പി , പ്രതി പൂവന്‍കോഴി, ഉയരെ, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, അമ്പിളി, ഡ്രൈവിങ് ലൈസന്‍സ്, തെളിവ്, ജലസമാധി, ഗ്രാമവൃക്ഷത്തിലെ കുയില്‍, ഫൈനല്‍സ്, അതിരന്‍, പൊറിഞ്ചു മറിയം ജോസ് , വികൃതി, ഹാസ്യം, മൂത്തോന്‍, സ്റ്റാന്‍ഡ് അപ്പ്, താക്കോല്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, കെഞ്ചീര , അഭിമാനിനി, കള്ളനോട്ടം, ബിരിയാണി, തുടങ്ങിയവയാണ് മത്സര രംഗത്തുള്ള ശ്രദ്ധേയ ചിത്രങ്ങള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക