Image

അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ തീപിടുത്തമുണ്ടായിട്ടില്ല, തനിക്ക് പരിക്കേറ്റിട്ടില്ലെന്നും നാഗാര്‍ജ്ജുന

Published on 16 October, 2020
അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍  തീപിടുത്തമുണ്ടായിട്ടില്ല, തനിക്ക് പരിക്കേറ്റിട്ടില്ലെന്നും നാഗാര്‍ജ്ജുന

ഹൈദരാബാദിലെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ തീപിടുത്തമുണ്ടായെന്നും തെന്നിന്ത്യന്‍ നടന്‍ നാഗാര്‍ജ്ജുനക്ക് പരിക്കേറ്റുവെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ താരം രംഗത്ത്. 


അന്നപൂര്‍ണ്ണയില്‍ ഇന്ന് രാവിലെ ഒരു വലിയ തീപിടുത്തമുണ്ടായെന്നും നാഗാര്‍ജ്ജുനക്ക് പരിക്കേറ്റെന്നുമായിരുന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ഇതിനെതിരെയാണ് നാഗ് ട്വിറ്ററിലൂടെ പ്രതികരിച്ചത്.


"ഇന്ന് രാവിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വലിയ തീപിടിത്തമുണ്ടായതായി ചില ലേഖനങ്ങള്‍ മാധ്യമങ്ങളില്‍ ഉണ്ട്. ആരും വിഷമിക്കേണ്ടതില്ല ഇത് തെറ്റായ വാര്‍ത്തയാണ്, എനിക്ക് കുഴപ്പമൊന്നുമില്ല'' ഇതായിരുന്നു നാഗിന്റെ ട്വീറ്റ്.


ബിഗ് ബോസ് തെലുങ്ക് സീസണ്‍ 4ന്റെ സെറ്റ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാമതും ബിഗ് ബോസിന്റെ അവതാരകനാകുന്നത് നാഗാര്‍ജ്ജുനയാണ്. ഒക്ടോബര്‍ 17നാണ് വീണ്ടും ഷൂട്ടിംഗിനായി സ്റ്റുഡിയോയില്‍ ജോയിന്‍ ചെയ്യും. ബിഗ് ബോസിന്റെ ചിത്രീകരണം സാധാരണ പോലെ നടക്കുമെന്നും നാഗ് പറഞ്ഞു.


2017 നവംബറില്‍ മാനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ തീപിടുത്തമുണ്ടായിരുന്നു. അന്ന് രണ്ട് കോടിയുടെ നഷ്ടമാണ് ഉണ്ടായത്. വൈല്‍ഡ് ഡോഗ് ആണ് നാഗിന്റെ പുതിയ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക