Image

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്

Published on 17 October, 2020
മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്

ചലച്ചിത്ര പിന്നണിഗാന രംഗത്ത് എത്തി ഇരുപത് വര്‍ഷം തികഞ്ഞ ഈ സമയത്ത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്. 


പിന്നണി ഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കുമൊന്നും മലയാളത്തില്‍ അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും ഈ അവഗണനയില്‍ മടുത്തതിനാല്‍ ഇനി മലയാളത്തില്‍ പാടില്ലെന്ന് വിജയ് യേശുദാസ് അറിയിച്ചു,അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിജയ് പറയുന്നു. 


ഒരു ദ്വൈവാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് ഇങ്ങനെ പ്രതികരിച്ചത്. എന്നാല്‍ തമിഴിലും തെലുങ്കിലും ഈ പ്രശ്‌നമില്ല.


അച്ഛന്‍ ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിനൊപ്പം 2000ല്‍ 'മില്ലേനിയം സ്‌റ്റാര്‍സ്' ചിത്രത്തിലാണ് ആദ്യമായി വിജയ് മലയാള സിനിമയില്‍ പാടിയത്. പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല വിജയ്‌ക്ക്. ഏ‌റ്റവുമൊടുവില്‍ 2019ല്‍ 'ജോസഫ്' എന്ന ചിത്രത്തിലെ പൂമുത്തോളേ...എന്ന ഗാനത്തിനുള്‍പ്പടെ മൂന്ന് തവണ മികച്ച ഗായകനുള‌ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക