Image

പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)

Published on 17 October, 2020
പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)
കോവിഡ് മഹാമാരിക്കാലത്ത് വിശപ്പകറ്റാൻ ഗ്രാമീണരെ സഹായിക്കുന്ന സ്വീറ്റ് പൊട്ടറ്റോ എന്ന മധുരകിഴങ്ങു വ്യാപകമായി കൃഷി ചെയ്യാൻ കേരളം മുന്നിട്ടിറങ്ങി. എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ വടക്കേക്കരപഞ്ചായത്തിൽ പതിനായിരം തൈകൾ വിതരണം ചെയ്തു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

രണ്ടായിരം വർഷം മുമ്പ് ക്രിസ്തു ശിഷ്യൻ സെന്റ് തോമസ് വന്നിറങ്ങിയപ്പോൾ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മാല്യങ്കര പള്ളി ഈ പഞ്ചായത്തിലാണ്. കേരളത്തിന്റെ പൈതൃകമേഖലയാ
യി പരിരക്ഷിച്ചു വരുന്ന മുസിരിസിന്റെ നടുമുറ്റത്താണ് വടക്കേക്കര. കൊച്ചി മുസിരിസ് ബിനാലെ ആഗോള സാംസ്കാരിക കലണ്ടറിൽ ചിരപ്രതിഷ്ഠനേടിക്കഴിഞ്ഞു. ഹൈബി ഈഡനാണ്‌ എംപി, വിഡി സതീശൻ എംഎൽഎയും.

കൊടുങ്ങല്ലൂർ, പറവൂർ മുനിസിപ്പാലിറ്റികൾക്കും പുത്തൻവേലിക്കര, ചേന്ദമംഗലം, പള്ളിപ്പുറം ചിറ്റാട്ടുകര പഞ്ചായത്തുകൾക്കും നടുവിൽ കിടക്കുന്നു ഈ പഞ്ചായത്ത്. മാല്യങ്കര പള്ളി ഉണ്ടായിട്ടും മുസിരിസ്‌ പൈതൃക വികസന പദ്ധതിയിൽ ഉൾപ്പെടാതെ പോയതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. അരിയാഹാരം കഴിക്കുന്ന സകല മലയാളികൾക്കും മാല്യങ്കര ഉൾപ്പെടുന്ന ഏഴര പള്ളികളെക്കുറിച്ച് അറിയാം. 

പഞ്ചായത്ത് പ്രസിഡണ്ട് എഎം അംബ്രോസ് ഒരിക്കലും ശുഭാപ്തി വിശ്വാസം കൈവിടില്ല. പെരിയാർ സഹ്യപർവതത്തിൽ നിന്ന് ഒഴുകിയെത്തി കൈവഴികളായി പിരിഞ്ഞു അറബിക്കടലിൽ പതിക്കുന്ന മേഖലയാണ് വടക്കേക്കര. ഇരുപതുവവാർഡുകളിൽ ഏഴെണ്ണം കായലിലെ തുരുത്തുകളാണ്.ചിലതു നടപ്പാലം കൊണ്ട് കരയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പ്രളയം  അപ്പാടെ വിഴുങ്ങിയ  പഞ്ചായത്തിനെഅതിജീവനത്തിന്റെ പാതയിൽ നയിച്ചവരാണ് അംബ്രോസം കൂട്ടരും. കടലും കായലുംകെട്ടുപിണഞ്ഞു കിടക്കുന്ന മണ്ണിൽ കയറും മൽസ്യബന്ധനവുമാണ് പ്രധാന ഉപജീവന മാർഗം. പഞ്ചായത്തിലെ 32,000 ജനങ്ങളെ കൃഷിയിലേക്കു കൂടി തല്പരർ ആക്കാനാണ് ശ്രമം.
 
നെൽകൃഷി വ്യാപകമാക്കാനും പച്ചക്കറി ശാസ്ത്രീയാടിസ്ഥാനത്തിൽ പ്രചരിപ്പിക്കാനും പദ്ധതികൾ ആവിഷ്കരിച്ചു. കൃഷി ഉൾപ്പെടെയുള്ള വികസന പരിപാടികളുടെ ചുമതലയുള്ള സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ എൻസി ഹോച്മിൻ മാസ്റ്റർ, കൃഷി ഓഫീസർ എൻഎസ് നീതു, കൃഷി അസിസ്റ്റന്റ് ഷിനു ചെങ്കൽ എന്നിവർ ഒപ്പം നിന്നു.

ഓണസീസനും ഓണ പൂക്കളവും മുന്നിൽ കണ്ടു കൊണ്ടുവന്ന ജമന്തി (മാരിഗോൾഡ്) കൃഷി ഒരു പരീക്ഷണം ആയിരുന്നു. 25,000 തൈകൾ വിതരണം ചെയ്തു. 9..32  ച. കിമീ വിസ്തൃതിയുള്ള പഞ്ചായത്തിൽ ആകെയുള്ള 32,745  ജനങ്ങളിൽ പുരുഷന്മാരേക്കാൾ അധികം സ്ത്രീകളാണ്--16,848 പേർ. ജമന്തി അവർ ശിരസ്സിലേറ്റി. പച്ചക്കറികളുടെ സ്ഥിതിയും അങ്ങിനെ തന്നെ. പിന്നീടാണു് മധുരക്കിഴ
ങ്ങിന്റെ വരവ്.

ട്രോപ്പിക്കൽ എന്ന സമശീതോഷ്ണാവസ്ഥയുള്ള ലോകത്തെവിടെയും കൃഷി ചെയ്യപ്പെടുന്ന മോർണിംഗ് ഗ്ലോറി വർഗ്ഗത്തിൽ പെടുന്ന കിഴങ്ങു ആണ് ഇത്. യാം എന്നും സ്വീറ്റ് പൊട്ടറ്റോ എന്നും വിളിക്കപ്പെടുന്ന മധുരകിഴങിന്റെ വള്ളി നട്ടു പരിപാലിച്ചാൽ മൂന്ന് മാസം കൊണ്ട് വിളവെടുക്കാം. കേരളത്തിലും തമിഴ്‌നാട്ടിലുംഒറീസയിലും പഞ്ചാബിലുമൊക്കെ ഈ കൃഷിയുണ്ട്.

ബട്ടർഫ്രൂട് എന്നു വിളിക്കുന്ന അവക്കാഡോയെപ്പോലെ സ്വീറ്റ് പൊട്ടറ്റോയും ഒരു സൂപ്പർ ഫുഡ് ആണെന് പറയാൻ കാരണമുണ്ട്. ഡയബിറ്റിസുകാർക്കു കഴിക്കാവുന്ന മധുരമേയുള്ളു. കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സ് ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാര കുറക്കും. ധാരാളം നാരുകൾ (ഫൈബർ) ഉള്ളതിനാൽ വേഗം ദഹിക്കും. വൈറ്റമിൻ എ, വൈറ്റമിൻ ബി6,  മഗ്‌നീഷ്യം, പൊട്ടാസിയം എന്നിവയും ഉണ്ട്. ഹൃദ്രോഗികൾക്കും ഉത്തമം.

തമിഴ്‌നാട്ടിൽ സേലം ജില്ലയിലാണ് ശർക്കരവള്ളി കിഴങ്ങു വ്യാപകമായി കൃഷി ചെയ്തു വരുന്നത്. കിഴങ്ങിൽ നിന്ന് പായസത്തിനും മധുര പലഹാരങ്ങൾക്കും ചേർക്കുന്ന ഉപോല്പന്നങ്ങൾ സേലത്തെ ഫാക്ടറികളിൽ; ഉൽപ്പാദിപ്പിക്കുന്നു. 

തിരുവന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ ചെങ്കൽ പഞ്ചായത്തിൽപെട്ട ഒരു വ്ലാത്താങ്കരഗ്രാമത്തിലെ ഷിനു ചെങ്കൽ എന്ന യുവാവാണ് ഈ കഥയിലെ ഒരു നായകൻ. പഴയ നാഞ്ചിനാടിന്റെ ഭ്ഗ്ഗമാണ് ചെങ്കൽ. മൂന്നേകാരിൽ നിറയെ കൃഷി. പശുവളർത്തലും ഉണ്ട്. ബോട്ടണി ബിഎസ്സി പാസ്സായ ഷിനുവിന് കൃഷി വകുപ്പിൽ ജോലിയായിട്ടു ഒരു ദശാബ്ദം അടുക്കുന്നു.

ജോലി ചെയ്ത ഗ്രാമങ്ങളിലെല്ലാം കാർഷിക പ്രചാരണ പ്രവർത്തനം കൊണ്ട് നാടിനെ ഇളക്കി മറിച്ചആളാണ്. കണ്ണൂർജില്ലയിലെ കരിയാട് പഞ്ചായത്തിൽ ആയിരുന്നു ആദ്യനിയമനം. അവിടെത്തന്നെ കേളകം, തിരുവന്തപുരത്തെ ചെങ്കൽ, ഒടുവിലിതാ വടക്കേക്കര. എവിടെ ആയിരുന്നാലും നാടിന്റെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞു നീങ്ങും.   

"തിരുവനന്തപുരത്തെ സുഹൃത്തും ജൈവ കർഷകനുമായ  സന്തോഷ് ആണ് മധുരക്കിഴങ്ങിനെപ്പറ്റി ആദ്യം പറഞ്ഞത്. കുറഞ്ഞ ചെലവിൽ കുറഞ്ഞകാലം കൊണ്ട് വയറു നിറയെ ഭക്ഷിക്കാൻ സഹായിക്കുന്ന കിഴങ്ങാണ് ആണ്. ഞാൻ നേരെ തിരുവന്തപുരത്ത് ശ്രീകാര്യത്തുള്ള സിടിസിആർഐ എന്ന കേന്ദ്ര കിഴങ്ങു ഗവേഷണകേന്ദ്രത്തിലെ ഡോ.ബൈജുവിനെ പോയി കണ്ടു,"

സെൻട്രൽ ട്യൂബർക്രോപ്സ് റിസേർച് ഇൻസ്റ്റിറ്റിയൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ് ആണ് ഡോ.ജി ബൈജു സ്വീറ്റ് പൊട്ടറ്റോയുടെ ഗുണഗങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചു. മധുരഗ്രാമംപരിപാടിക്ക് വേണ്ട മധുരക്കിഴങ്ങു തലകൾ അഥവാ വള്ളികൾ സൗജന്യമായി നൽകാമെന്ന് അദ്ദേഹം സമ്മതിച്ചു.വടക്കേക്കര പഞ്ചായത്തിനും ഉത്സാഹമായി.

രണ്ടു തവണയായി ഇരുപതിനായിരത്തോളം വള്ളികൾ വിതരണം ച്യ്തതായി ബൈജു അറിയിച്ചു. ഈരംഗത്ത് മൂന്ന് പതിറ്റാണ്ടു കാലത്തെ അനുഭപരിജ്ഞാനമുള്ള സോയിൽ സയന്തിസ്റ് ആണ് അദ്ദേഹം ഇരുപതോളം വിശിഷ്ട ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നല്ല മൂന്നിനം വടക്കേക്കരയിൽ വിതരണം ചെയ്തു.

കേന്ദ്ര ഗവര്മെന്റിനിടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചിനു കീഴിൽ 60 വർഷം മുമ്പ് തുടങ്ങിയതാണ് സിസ്റ്റിസിആർഐ. കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങൾക്കു സ്‌ഥാപനത്തിലെടെക്‌നോ ഇൻകുബേഷൻ സെന്ററിൽ പരിശീലനവും നൽകി വരുന്നു. മികച്ചയിനങ്ങളെ സൃഷ്ട്ടിച്ചതിനു പുറമെ വള്ളിപ്പടർപ്പുകളിൽ സ്പ്രേ ചെയ്തു വിളവ് കൂറ്റൻ ഉതകുന്ന മൈക്രോനോൾ എന്ന മരുന്നും വികസിപ്പിച്ചു. ശ്രീരോഷിണി എന്ന മൊബൈൽ ആപ്ലിക്കേഷനും.

ഏഷ്യയിലും യൂറോപ്പിലും ആഫിക്കയിലുമുള്ള മധുരക്കിഴങ് കൃഷിയിടങ്ങൾ സന്ദർശിച്ച് പഠനം  നടത്തിയിട്ടുള്ള ബൈജു കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെപ്രോഡക്ട് ആണ്. ഗവേഷണ ഫലങ്ങൾ ഇന്റർനാഷണൽ ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്നു. പുരസ്‌ക്കാരങ്ങൾ നേടുന്നു. ഏഴ് ഡോക്ടറൽ ഗവേഷകർക്ക് മേൽനോട്ടം വഹിച്ചു, മൂന്ന് പുസ്തകങ്ങൾ രചിച്ചു.

ലോകത്ത് 80 ലക്ഷം ഹെക്ടറിൽ മധുരക്കിഴങ് കൃഷി ചെയ്യുന്നതായി ബൈജു പറഞ്ഞു. 92 ദശലക്ഷം ടൺ ആണ് ആഗോള ഉൽപ്പാദനം.  12 ദശലക്ഷം ഹെക്ട്ടറിൽ നിന്ന് 1..2 ദശലക്ഷം ടൺ ആണ് ഇന്ത്യയിലെ വിളവ്. 117 രാജ്യങ്ങളിൽ കൃഷിയുണ്ട്. 66 ശതമാനം ഏഷ്യയിൽ ആണ്. ചൈന ഏഷ്യയിൽ ഒന്നാമത്.
 
അമേരിക്കയിൽ നോർത്ത് കരോലീനയാണ് ഒന്നാമത്. കാലിഫോർണിയ, മിസിസിപ്പി, ലൂയിസിയാന, അർക്കൻസാസ് എന്നിവിടങ്ങളിൽ പ്രധാനം. ലൂയിസിയാനയുടെ ഔദ്യോഗിക വെജിറ്റബിൾ ആണ് മധുരക്കിഴക്, ജോർജിയ ജെറ്റ് എന്ന ഇനം മൂന്നു മാസം കൊണ്ട് മൂപ്പെത്തും. ജുവൽ എന്ന ഇനത്തെ അവർ മധുരക്കിഴങ്ങിന്റെ റാണി എന്ന് വിളിക്കുന്നു.
 
വടക്കേക്കരയിലെമധുരകിഴങ്ങു ആവേശം പടർന്നു പിടിച്ചു. കുഞ്ഞിത്തൈ എന്ന പതിനേഴാം വാർഡിൽ ഇലകൾക്ക് മഞ്ഞ നിറം വന്നതോടെ വിളവെടുപ്പിനു സമയമാണെന്ന് ഉറപ്പായി. മെമ്പർ അനിൽ ഏലിയാസിന്റെ നേതൃത്വത്തിൽ അതൊരു വിളവെടുപ്പ് ഉത്സവമാക്കി. കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടികെ ബാബുവും എത്തി. ഒപ്പം ഷിനുവും.

കൊടുങ്ങലൂർ കായലിലെ 156 ഏക്കർ വിസ്തൃതിയുള്ള കൊച്ചുതുരുത്താണ് സത്താർ ഐലൻഡ്. . നൂറിലേറെ കുടുംബങ്ങൾ--അഞ്ഞൂറിലേറെ പേർ--അവിടെ വസിക്കുന്നു. കൊട്ടുവള്ളിക്കാട് വാർഡിൽ പെട്ടതാണ്. കരയിലേക്ക് സ്‌കൂട്ടറും ഓട്ടോയും  പോകുന്ന ഒരു കോൺക്രീറ്റ് നടപ്പാലമുണ്ട്. കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന വരുമാന മാർഗം.  പൊതു സ്ഥാപനമായി ഒരു അംഗൻവാടി മാത്രമുണ്ട്.. ശീതകാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മെമ്പർ അഡ്വ ഇ.എസ് സിംല നിർവഹിച്ചു.

കണ്ടൽക്കാടുകൾ പാദസരം തീർക്കുന്ന മനോഹരമായ ദ്വീപാണ് സത്താർ. കായൽ വെള്ളം കൈവിരലുകൾ പോലെ ദ്വീപിലേക്ക്‌ തോടുകൾ തീർത്തിരിക്കുന്നു. അവയിൽ മീൻ വളർത്തൽ ഉണ്ട്. തുരുത്തിനു ചുറ്റും ഒരു ഡസനോളം ചീനവലകൾ തോരണം തീർക്കുന്നു. ദ്വീപിനു ചുറ്റും സഞ്ചരിക്കുന്ന മുസീരീസ്ടൂറിസ്റ്റു ബോട്ടുകൾ അടുപ്പിക്കാൻ ഒരു ജെട്ടി തീർത്താൽ ധാരാളം വിദേശീയർ കാണാനെത്തും. ഹോംസ്റ്റേകൾക്കും നിറഞ്ഞ സാധ്യതയുണ്ടെന്നു സിംല പറഞ്ഞു. . 

കൃഷിയും മത്സ്യബന്ധനവും വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനവും ഒരുപോലെ വികസിപ്പിച്ചാൽ നാടിന്റെ മുസിരിസ് കാലപ്രതാപം വീണ്ടെടുക്കാമെന്നു കരുതുന്ന ആളാണ് പ്രസിഡന്റ് അംബ്രോസ്. പാരമ്പര്യം കൈവിടാതെ മോഡേൺ ആകണം.
 
വടക്കേക്കര ഉൾപ്പെടുന്ന വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൽ പെട്ട കുഴുപ്പിള്ളിയിൽ സഹകരണാടിസ്ഥാനത്തിൽ റാംസ്‌ അഥവാ റൂറൽ അക്കാദമി ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് എന്നൊരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. എംബിഎ കോഴ്‌സുകൾ നടത്തുന്നു.  അംബ്രോസും വൈപ്പിൻ ബ്ളോക്പഞ്ചായത്തു  പ്രസിഡന്റ് ഡോ.കെ.കെ. ജോഷിയും ഡയറക്ടർമാരാണ്. സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഫ. മാർട്ടിൻ പാട്രിക് ആയിരുന്നു അടുത്തകാലം വരെ പ്രിൻസിപ്പൽ.
 
പഞ്ചായത്ത് വികസന സമിതി അധ്യക്ഷനു ഹോച്മിൻ എന്ന അപൂർവ പേര് എങ്ങിനെ കിട്ടി എന്ന് ഞാൻ അന്വേഷിച്ചു. അമേരിക്ക എന്ന ന്യുക്ലിയർ ഭീമനോട് രണ്ടു പതിറ്റാണ്ടു കാലത്തെ ഐതിഹാസിക യുദ്ധം നടത്തിയ ജയിച്ച കൊച്ചു രാഷ്ട്രം ആണല്ലോ വിയറ്റ്നാം. ഹോചിമിൻ അവരുടെ പടനായകനും.  യുദ്ധം കൊടുമ്പിരി കൊണ്ട കാലത്ത് ജനിച്ച മകനെ സ്‌കൂളിൽ ചേർക്കാൻ കൊണ്ട് പോയത് 1975ൽ.

യുദ്ധം ജയിക്കുകയും അമേരിക്ക പിൻവാങ്ങുകയും ചെയ്ത 1975ൽ ഹോചിമിൻ ലോകമാസകലം അറിയപ്പെടുന്ന വീരൻനായകനായിക്കഴിഞ്ഞിരുന്നു. അദ്ദേഹം അവിടെ പ്രധാനമന്ത്രിയും പ്രസിഡന്റും ആയി. മകന് ഹോചിമിന്റെ പേരു നൽകാൻ മടപ്ലാംതുരുത്തുകാരനായ കമ്മ്യുണിസ്റ് പാർട്ടി പ്രവർത്തകൻ ചന്ദ്രശേഖരനു മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. .

"ഹോചിമിൻ എന്ന പേര് ഹോച്മിൻ എന്നു മാറിപ്പോയത്ത് അഡിമിഷൻ നൽകിയ സാറിനു പറ്റിയ കയ്യബദ്ധം," രണ്ടു പതിറ്റാണ്ടായി വടക്കൻ പറവൂർ എസ്എൻ ഹയർസെക്കണ്ടറി സ്‌കൂളിൽ മലയാളം അദ്ധ്യാപകനായ എൻസി ഹോച്മിൻ (50) എംഎ, ബി.എഡ് പറഞ്ഞു. 

"സ്‌കൂൾ പഠിക്കുമ്പോഴും ആക്ടീവിസ്റ് ആയിരുന്നു. മാസ്റർ ആയിക്കഴിഞ്ഞിട്ടും തിരക്കിന്കുറവില്ല. കൃഷി, വ്യവസായം, ഡയറിയിങ്, മൽസ്യബന്ധനം തുടങ്ങി സകല വിഷയങ്ങളും വികസന പരിപ്രേക്ഷ്യ
ത്തിൽ വരും. അദ്ധ്യാപനം കഴിഞ്ഞാലുടൻ പൊതുക്കാര്യത്തിനു ഇറങ്ങും. നാട്ടിൽ കെസി ഹോച്മിൻ എന്നൊരു സിനിമാ പ്രവർത്തകൻ കൂടിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കഠിനാദ്ധ്വാനികളായ വിയറ്റ്നാംകാർ.ചെയ്യാത്ത കൃഷി ഒന്നും ഇല്ല. കേരളീയർക്കുള്ള റബറുംകുരുമുളകുംകശുവണ്ടിയും തേയിലയും കാപ്പിയും പൈനാപ്പിളും എല്ലാം. അതൊക്കെ ഒന്ന് പോയി കാണണമെന്നുണ്ട്. "ഞാനും
 പോയിട്ടില്ലാത്ത നാടാണ് വിയറ്റ്നാം. ഹോങ്കോങ്ങിലും മലേഷ്യയിലും ഇന്തോനേഷ്യയിലുമൊക്കെ പോയിട്ടുണ്ട്. പക്ഷെ വിയറ്റ്നാമിൽ ഇല്ല. ഞാനും കൂടെ വരാം" അങ്ങിനെ ഞങ്ങൾ സംഭാഷണം അവസാനിപ്പിച്ചു.   

സെന്റ് തോമസ് പള്ളിയും മ്യുസിയവും സ്ഥിതിചെയ്യുന്നചെട്ടിക്കാട് വാർഡിലെ മെമ്പർ ഷീബഅജനു സബ്‌സീറൊ പോയിന്റിൽ നിന്ന് കരകയറി വന്ന കഥയാണ് പറയാനുള്ളത്. അച്ഛൻ ഉപേക്ഷിച്ചുപോയ കുടുംബം. അമ്മ അംബിക റാട്ടുകറക്കി നേടിയ എട്ടു രൂപകൊണ്ടാണ് കുടുംബം പോറ്റിയത്. എങ്കിലും ഏക മകളെ കോളജിൽ വിട്ടു. എംഎ എക്കണോമിക്‌സ് വരെ പഠിപ്പിച്ചു. ബുധ്ധിമുട്ടായപ്പോൾ ഷീബ ജോലിക്കു പോയി. കോട്ടയത്ത് എംജി സർവകലാശാലയിൽ ദിവസക്കൂലി ജോലിക്കു വരെ. പാരലൽ കോളജിൽ പഠിപ്പിച്ചു. ഇപ്പോഴും ട്യൂഷൻ എടുക്കുന്നു.

വനിതാ റിസർവേഷൻ ഉള്ള ചെട്ടിക്കാട് വാർഡിൽ ആദ്യമായാണ് മത്സരിക്കുന്നത്. 1100 വോട്ടുള്ള വാർഡിൽ നിന്ന് ത്രികോണമത്സരത്തിൽ 133 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. സാക്ഷരതാ പ്രേരക {പോമോട്ടർ} ആയി 22 വർഷമായി ജോലി ചെയ്യുന്നു. ആളെ ചേർക്കുന്നതിന് ആനുപാതികമായാണ് വേതനം. ചേരാൻ ആളുകൾ കുറവായതു മൂലം ഇപ്പോൾ വേതനം തുച്ഛമാണ്.

സ്വന്തം ബേക്കറി നടത്തി ഇപ്പോൾ ബേക്കറി ജോലിക്കാരനായ അജനാണ് ഭർത്താവ്. രണ്ടു പെണ്മക്കൾ അഷ്‌ന ആലുവ യുസികോളജിൽ സുവോളജിക്ക്‌ പഠിക്കുന്നു. ഇളയവൾ അഹ്‌ന മാല്യങ്കര എസ്എന്നിൽ ബിസിഎയ്ക്കും. ബാങ്ക് വായ്പ എടുത്ത് വീടു വച്ചു. തിരിച്ചടവ് ഉള്ളതിനാൽ മക്കൾക്ക് ഓൺലൈനിൽ പഠിക്കാൻ കംപ്യുട്ടറോ  ലാപ്പോ ഒന്നും വാങ്ങിയിട്ടില്ല. സ്വന്തമായി സ്‌കൂട്ടർ ഉള്ളതുകൊണ്ടു പൊതുക്കാര്യങ്ങൾക്കു പോകാൻ എളുപ്പമായി. വാർഡിൽ 28 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിപ്രകാരം വീട് നൽകി എന്നതിൽ അഭിമാനമുണ്ട്.   
 
(ചിത്രങ്ങൾ--ഷിനു ചെങ്കൽ, ഡിഷാർ നാലുകണ്ടത്തിൽ ചെട്ടിക്കാട്)
പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)പൈതൃക മാമാങ്കത്തിന്ന് പെരുമ്പറ: മുസിരീസിലെ വടക്കെക്കര ഇനി മധുര ഗ്രാമം (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക