Image

ഒഐസിസി ഇറ്റലി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ബെന്നി ബഹനാന്‍ എംപി നിര്‍വഹിച്ചു

Published on 17 October, 2020
ഒഐസിസി ഇറ്റലി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ബെന്നി ബഹനാന്‍ എംപി നിര്‍വഹിച്ചു

പാറക്കടവ്: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എയുടെ നിയമസഭ സമാജിക ഗോള്‍ഡന്‍ ജൂബിലിയുടെ സ്മരണയ്ക്കായി ജോമോന്‍ തോമസ് കുഴിക്കാട്ടിലിന്റെ നേതൃത്വത്തില്‍ ഒഐസിസി ഇറ്റലി (റോമ) നിര്‍മിച്ച് കെപിസിസിക്കുവേണ്ടി സമര്‍പ്പിച്ച ഭവനത്തിന്റെ താക്കോല്‍ ദാനം ബെന്നി ബഹനാന്‍ എംപി നിര്‍വഹിച്ചു.

ഒക്ടോബര്‍ 13 നു നടന്ന ചടങ്ങില്‍ ഒഐസിസി ഇറ്റലി (റോമ) ജോയിന്റ് സെക്രട്ടറി ജോസഫ് വലിയപറന്പില്‍ സ്വാഗതം ആശംസിച്ചു. എറണാകുളം എംഎല്‍എ ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ചു. ഭവനനിര്‍മാണത്തിന്റെ തുക കെപിസിസിക്കുവേണ്ടി അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ കൈമാറി. മുന്‍ എംഎല്‍എ പി.ജെ.ജോയി മുഖ്യപ്രഭാഷണം നടത്തി.

കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുബാഷ്, ഒഐസിസി ഇറ്റലി (റോമ) കോഓര്‍ഡിനേറ്റര്‍ ബെര്‍ബി ഫെര്‍ണാണ്ടസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.എസ്.ഷാജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പി.നാരായണന്‍ , ജില്ലാ ബ്ലോക്ക് നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പാറക്കടവ് പ്രളയാനന്തര കൂട്ടായ്മ ചെയര്‍മാനും ഭവനര്‍നിര്‍മാണ കമ്മിറ്റി ചെയര്‍മാനുമായ പൗലോസ് കല്ലറയ്ക്കല്‍ നന്ദി പറഞ്ഞു.

പാറക്കടവ് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ സുനിത കുന്നുംപുറത്തിനാണ് വീട് ലഭിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക