Image

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഓറിയന്റേഷന്‍ ക്ലാസുകള്‍ സമാപിച്ചു

Published on 17 October, 2020
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഓറിയന്റേഷന്‍ ക്ലാസുകള്‍ സമാപിച്ചു


പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്ത വര്‍ഷം ആചരിക്കപ്പെടുന്ന കുടുംബകൂട്ടായ്മ വര്‍ഷത്തിന്റെ മുന്നോടിയായി രൂപതയിലെ വൈദികര്‍ക്കും അല്‍മായ പ്രതിനിധികള്‍ക്കുമായി ഒരുക്കിയ ഓറിയന്റേഷന്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 24, ഒക്ടോബര്‍ 5, 6, 7, 8, 12, 13, 14, 15 തീയതികളില്‍ നടന്നു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹപ്രഭാഷണത്തോടുകൂടി ആരംഭിച്ച ക്ലാസുകള്‍ക്ക് പാലക്കാട് രൂപത ഫാമിലി അപ്പസ്‌തോലിക് ഡയറക്ടര്‍ ഡോ.അരുണ്‍ കലമറ്റത്തില്‍ നേതൃത്വം നല്‍കി.

ആഗോള സഭയുടെ ചെറിയ പതിപ്പുകളായ ഗാര്‍ഹിക സഭയെയും അതിന്റെ കൂട്ടായ്മകളായ കുടുംബയൂണിറ്റുകളുടെ ഒത്തുചേരലുകളെയും മാറ്റി നിര്‍ത്തി വിശ്വാസജീവിതത്തില്‍ മുന്‌പോട്ടു പോകുവാന്‍ സാധിക്കില്ലെന്നും കുടുംബകൂട്ടായ്മ വര്‍ഷാചരണം ഏവരുടെയും ആത്മീയ വളര്‍ച്ചക്കും ഉയര്‍ച്ചക്കും കാരണമാകട്ടെ എന്നും മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സഭാപരവും ദൈവശാസ്ത്രപരവും പ്രായോഗികവുമായ സമീപനം ആണ് കുടുംബകൂട്ടായ്മ വഴി വിശ്വാസജീവിതത്തില്‍ ലഭിക്കുന്നതെന്ന് ഡോ. അരുണ്‍ കലമറ്റത്തില്‍ പറഞ്ഞു.

ഗ്ലാസ്‌ഗോ, പ്രെസ്റ്റണ്‍, മഞ്ചെസ്റ്റര്‍, കവന്‍ട്രി, കേംബ്രിഡ്ജ്, ലണ്ടന്‍, ബ്രിസ്റ്റോള്‍-കാര്‍ഡിഫ്, സൗതാംപ്റ്റണ്‍ എന്നീ റീജണുകളിലായി ക്രമീകരിക്കപ്പെട്ട ഓറിയന്റേഷന്‍ ക്ലാസുകള്‍ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ ഉന്നതതല കമ്മിറ്റി അംഗങ്ങള്‍, ഇടവക/മിഷന്‍/നിയുക്ത മിഷന്‍ കൈക്കാരന്മാര്‍, കമ്മിറ്റിക്കാര്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍, മതബോധന അധ്യാപകര്‍, മറ്റു അല്‍മായ പ്രമുഖരും ക്ലാസുകളില്‍ പങ്കുചേര്‍ന്നു.

മാര്‍ ജോസഫ് സ്രാമ്പിക്കലിന്റേയും രൂപത പ്രോട്ടോ സെഞ്ചലൂസ് മോണ്‍.ഡോ.ആന്റണി ചുണ്ടെലികാട്ട്, മറ്റു വികാരി ജനരാളുമാര്‍, റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ അച്ചന്മാരുടെയും സജീവസാന്നിധ്യവും മിഷന്‍ ഡയറക്ടര്‍ അച്ചന്മാരുടെയും സമ്പൂര്‍ണമായ സഹായ സഹകരണങ്ങളും സാന്നിധ്യവും ലഭിച്ച പരിപാടിയില്‍ രൂപത ചാന്‍സിലറും വൈസ് ചാന്‍സിലറും അടക്കം രൂപതയിലുള്ള മുഴുവന്‍ വൈദികരുടെയും സാന്നിധ്യവും കൂട്ടായ പരിശ്രമവും പരിപാടിയുടെ വിജയത്തിന് കാരണമായി.

15 ന് സൗതാംപ്റ്റന്‍ റീജണില്‍ നടന്ന സമാപന സമ്മേളനത്തില്‍ കുടുംബ കൂട്ടായ്മ വികാരി ജനറാള്‍ ഇന്‍ ചാര്‍ജ് മോണ്‍. ജോര്‍ജ് തോമസ് ചേലക്കല്‍ സ്വാഗതവും കുടുംബ കൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.ഹാന്‍സ് പുതിയകുളങ്ങര നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക