Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഒക്‌ടോബര്‍ 25-ന്

Published on 19 October, 2020
ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഒക്‌ടോബര്‍ 25-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018- 20 കാലഘട്ടത്തിലെ അവസാനത്തെ പൊതുയോഗം ഒക്‌ടോബര്‍ 25-ന് ഞായറാഴ്ച വൈകുന്നേരം 5.30-ന് നടത്തുന്നു. പ്രസ്തുത പൊതുയോഗം കോവിഡ് 19 ഗവണ്‍മെന്റ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ പ്രാവശ്യം നടത്തിയതുപോലെ സൂം മീറ്റിംഗിലാകും നടത്തുക.

പൊതുയോഗത്തെ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അഭിസംബോധന ചെയ്യും. സെക്രട്ടറി ജോഷി വള്ളിക്കളം രണ്ടാം വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജിതേഷ് ചുങ്കത്ത് രണ്ടു വര്‍ഷത്തെ ഓഡിറ്റ് ചെയ്ത ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിക്കുന്നതാണ്. അസോസിയേഷന്‍ ബില്‍ഡിംഗിന്റെ ടാക്‌സ് എക്‌സംപ്ഷന്‍ സംബന്ധിച്ചുള്ള വിവരങ്ങളും യോഗത്തില്‍ അറിയിക്കുന്നതാണ്.

സൂം മീറ്റിംഗ് ഡയല്‍ നമ്പര്‍ - 312 626 6799
മീറ്റിംഗ് ഐഡി- 839 9731 6367
പാസ്‌കോഡ്- 368517

സൂം മീറ്റിംഗ് വെബ്‌സൈറ്റ് ലിങ്ക് അസോസിയേഷന്‍ വെബ്‌സൈറ്റായ chicagomalayaleeassociation.org ലും, ഇമെയില്‍, ഫേസ്ബുക്ക് എന്നിവയില്‍ പബ്ലിഷ് ചെയ്യുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749, ജിതേഷ് ചുങ്കത്ത് (ട്രഷറര്‍) 224 522 9157.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക