Image

ലിസ മോൺഗോമറിയുടെ വധശിക്ഷ ഡിസംബർ 8ന്

പി.പി.ചെറിയാൻ Published on 19 October, 2020
ലിസ മോൺഗോമറിയുടെ വധശിക്ഷ ഡിസംബർ 8ന്
കാൻസസ് ∙ യുഎസിൽ 67 വർഷത്തിനു ശേഷം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. എട്ടുമാസം ഗർഭിണിയായ യുവതി ബോബി ജെ. സ്റ്റിനെറ്റിനെ (23) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, വയറുകീറി പെൺകുഞ്ഞിനെ ടുത്തി, വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ ശിക്ഷിക്കപ്പെട്ട ലിസ മോൺഗോമറിയുടെ (43) വധശിക്ഷ ഡിസംബർ 8ന് നടപ്പാക്കുമെന്ന് ഫെഡറൽ അധികൃതർ അറിയിച്ചു.
2004 ൽ ആയിരുന്നു സംഭവം. കാൻസസിലുള്ള വീട്ടിൽ നിന്നും വാഹനത്തിൽ മിസേറിയിലുള്ള ബോബിയുടെ വീട്ടിൽ മോൺഗോമറി എത്തുകയായിരുന്നു. വീട്ടിൽ കയറിയ മോൺഗോമറി ബോബിയെ കടന്നാക്രമിച്ചു. ബോധരഹിതയായ ബോബിയുടെ വയർ കത്തി ഉപയോഗിച്ചു കീറി. ഇതിനിടയിൽ ബോധം തിരിച്ചു കിട്ടിയ ബോബി ഇവരുമായി മൽപിടുത്തം നടത്തി. ഒടുവിൽ മോൺഗോമറി കഴുത്ത് ഞെരിച്ചു യുവതിയെ കൊലപ്പെടുത്തി ഉദരത്തിൽ നിന്നും കുഞ്ഞിനെ എടുത്തു രക്ഷപ്പെടുകയായിരുന്നു. 
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ജീവനോടെ കണ്ടെത്തി.  2004 ഡിസംബർ 16 ന് ഇവർക്കു വധശിക്ഷ വിധിച്ചിരുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്ന്  കോടതി കണ്ടെത്തി. മാനസിക വിഭ്രാന്തി മൂലമാണ് ലിസ കുറ്റം ചെയ്തതെന്ന വാദം കോടതി അംഗീകരിച്ചില്ല. 
അമേരിക്കയിൽ 1953 ജൂൺ 19 നായിരുന്നു അവസാനമായി ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക