Image

കേളി ചികിത്സാ സഹായം കൈമാറി

Published on 19 October, 2020
കേളി ചികിത്സാ സഹായം കൈമാറി


തിരുവനന്തപുരം : കേളിയുടെ മുന്‍കാല പ്രവര്‍ത്തകനും തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ മോളിച്ചന്ത സ്വദേശിയുമായ ഉണ്ണികൃഷ്ണന് കേളി പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. ഉണ്ണികൃഷ്ണന്‍ കേളി സനയ്യ അറബയീന്‍ ഈസ്റ്റ് യൂണിറ്റംഗമായിരുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഉണ്ണികൃഷ്ണന്‍ നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് പക്ഷാഘാതം ബാധിച്ച് ഒരു വശം തളര്‍ന്നു പോയത്. മറ്റു ജോലികള്‍ ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ ഉണ്ണികൃഷ്ണന്റെ അവസ്ഥ മനസിലാക്കിയ സഹപ്രവര്‍ത്തകര്‍ കേളിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കേളി കേന്ദ്ര സമിതിയുടെ സഹായത്തോടെ സനയ്യ അറബയീന്‍ ഏരിയയാണ് ചികിത്സാ ഫണ്ട് സ്വരൂപിച്ചത്.

പ്രവാസി സംഘം നേതാവ് അനില്‍ കുമാര്‍ കേശവപുരം, സിപിഎം പള്ളിക്കല്‍ ലോക്കല്‍ സെക്രട്ടറി സജീബ് ഹാഷിം, മോളിച്ചന്ത ബ്രാഞ്ച് സെക്രട്ടറി എസ്.എസ്. ബിജു, അനില്‍ ബാബു, കേളി പ്രവര്‍ത്തകന്‍ അനില്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും KEMDEL ചെയര്‍മാനുമായ അഡ്വക്കറ്റ് മടവൂര്‍ അനില്‍, ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി ചികിത്സാ സഹായം കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക