Image

കെ.ടി. ജുനൈസിനു യാത്രയയപ്പ് നല്‍കി

Published on 19 October, 2020
കെ.ടി. ജുനൈസിനു യാത്രയയപ്പ് നല്‍കി

ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി ഓര്‍ഗനൈസ് സെക്രട്ടറി കെ.ടി. ജുനൈസിനു ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി യാത്രയയപ്പ് നല്‍കി.

ജിദ്ദ സീസണ്‍സ് റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കെഎംസിസിക്ക് അടുക്കും ചിട്ടയുമുളള അടിത്തറപാകുകയും കെ എം.സി സി ക്ക് പുറമെ .സാമൂഹിക സാംസ്‌കാരിക കായിക മേഖലയിലുളള മറ്റു കൂട്ടായ്മകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് ജുനൈസ് ജിദ്ദയോട് വിട പറയുന്നതെന്ന് അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ സൗദിയില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു ജില്ല കെഎംസിസി ഒരുക്കിയ ചാര്‍ട്ടേര്‍ഡ് വിമാനം, ജില്ല കമ്മിറ്റിയുടെ സുരക്ഷയില്‍ അംഗമായ പ്രയാസപ്പെടുന്ന മെമ്പര്‍മാര്‍ക്ക് പലിശരഹിത വയ്പ്, ജിദ്ദയില്‍ ജില്ല കമ്മിറ്റി നടത്തിയ ഷഹീന്‍ ബാഗ് സമരത്തിലും ജുനൈസിന്റെ ഇടപെടല്‍ മാതൃക പരമായിരുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ 14 വര്‍ഷത്തെ ജയില്‍ വാസത്തില്‍ കിഡ്നി നഷ്ടപെട്ട തിരുരങ്ങാടി സ്വദേശിക്ക് മലപ്പുറം ജില്ല കെഎംസിസി ചെയര്‍മാന്‍ ബാബു നഹ്ദി വീല്‍ ചെയര്‍ നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, വി.പി മുസ്തഫ, റസാക്ക് മാസ്റ്റര്‍, എ കെ ബാവ, ഹിസ്ഹാഖ് പൂണ്ടോളി,സി സി കരീം, ജില്ല കമ്മറ്റി ഭാരവാഹികളായ ഉനൈസ് തിരൂര്‍, ഇല്‍യാസ് കല്ലിങ്ങല്‍, സാബില്‍ മമ്പാട്, അബ്ബാസ് വേങ്ങൂര്‍, അബ്ദുല്‍ ഗഫൂര്‍ വടക്കാങ്ങര എന്നിവരും മണ്ഡലം പഞ്ചായത്തു ഭാരവാഹികളും സംസാരിച്ചു. ജലാല്‍ തേഞ്ഞിപാലം സ്വഗതം പറഞ്ഞു വി.വി. അഷ്‌റഫ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക