Image

പൃഥ്വിരാജിന് കോവിഡ്‌

Published on 20 October, 2020
പൃഥ്വിരാജിന് കോവിഡ്‌

കൊച്ചി: നടന്‍ പൃഥ്വിരാജിന് കൊറോണ. ജനഗണനമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണണ് പൃഥ്വിരാജിന് കൊറോണ സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയ്ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

ഇരുവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവെച്ചു. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. സുരാജ് വെഞ്ഞാറമൂടും പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക