Image

മലപ്പുറം ജില്ലയില്‍ 786 പേര്‍ക്ക് രോഗബാധ; 1,093 പേര്‍ക്ക് രോഗമുക്തി

Published on 20 October, 2020
മലപ്പുറം ജില്ലയില്‍ 786 പേര്‍ക്ക് രോഗബാധ;  1,093 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 692 പേര്ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര് 78 പേര്
അഞ്ച് ആരോഗ്യ പ്രവര്ത്തകര്ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില് 10,503 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 54,449 പേര്
മലപ്പുറം ജില്ലയില് ഇന്ന് (ഒക്ടോബര് 20) 1,093 പേര് വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായി . ഇതോടെ 32,542 പേരാണ് ജില്ലയില് രോഗമുക്തി നേടിയത്.
അതേസമയം 786 പേര്ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര് അറിയിച്ചു. ഇതില് 692 പേര് നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ വൈറസ് ബാധിതരായപ്പോള് 78 പേര്ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. കൂടാതെ അഞ്ച് ആരോഗ്യ പ്രവര്ത്തകര്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില് നാല് പേര് ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയവരും ഏഴ് പേര് വിവിധ വിദേശ രാജ്യങ്ങളില് നിന്നെത്തിയവരുമാണ്.
നിരീക്ഷണത്തില് 54,449 പേര്
54,449 പേരാണ് ഇപ്പോള് ജില്ലയില് നിരീക്ഷണത്തിലുള്ളത്. 10,503 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില് നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില് 457 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില് 1,187 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര് വീടുകളിലും കോവിഡ് കെയര് സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില് നിന്ന് പരിശോധനക്കയച്ച 2,34,050 സാമ്പിളുകളില് 5,210 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 190 പേരാണ് കോവിഡ് ബാധിതരായി ജില്ലയില് മരണമടഞ്ഞത്.
ജില്ലാതല കണ്ട്രോള് സെല് നമ്പറുകള്: 0483 2737858, 2737857, 2733251, 2733252, 2733253.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക