Image

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത അനുശോചന യോഗം ഇന്ന് രാത്രി 8 ന്

സ്വന്തം ലേഖകൻ Published on 20 October, 2020
 ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ  ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത  അനുശോചന യോഗം ഇന്ന്  രാത്രി 8 ന്

ന്യൂജേഴ്‌സി: കാലം ചെയ്ത മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ ജോസഫ് മാർത്തോമ്മ മെപ്പോലീത്തയുടെ അനുശോചന യോഗം ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ഇന്ന്  ഒക്ടോബർ 20നു ന്യൂയോർക്ക് സമയം രാത്രി 8 മണിക്ക് വെർച്ച്വൽ മീറ്റിംഗിലൂടെ  ചേരുന്നു. അനുശോചന സമ്മേളനത്തിൽ അമേരിക്കയിലെ വിവിധ ക്രൈസ്തവ  മത മേലധ്യക്ഷന്മാരും രാഷ്ട്രീയ -സാമുദായിക- സാംസ്കാരിക രംഗത്തെ പ്രമുഖരും  പങ്കെടുക്കും. 

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ സ്നേഹം അനുഭവിച്ചറിഞ്ഞ അമേരിക്കയിലും  കാനഡയിലുമുള്ള നിരവധി പ്രമുഖർ പങ്കെടുക്കുന്ന അനുശോചന യോഗത്തിൽ മലങ്കര  മാർത്തോമ്മാ സിറിയൻ  സഭയുടെ നോർത്ത് അമേരിക്കൻ-യൂറോപ്പ് രൂപതയുടെ അധ്യക്ഷൻ ഡോ.ഐസക്ക് മാർ ഫിലൊക്സിനോസ്  എപ്പിസ്കോപ്പ, സീറോ മലബാർ ചിക്കാഗോ രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, യാക്കോബായ സുറിയാനി സഭ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ മാർ തീത്തോസ് എൽദോ മെത്രാപ്പോലീത്ത എന്നീ ക്രൈസ്തവ മത മേലധ്യക്ഷന്മാരും സ്വാമി ഗുരുരത്‌നം ജ്ഞാനതപസി എന്നിവർ അനുശോചന സന്ദേശവും  പ്രാർത്ഥനയുമർപ്പിക്കും. 

ന്യൂയോർക്ക് സ്റ്റേറ്റ്‌ സെനറ്റർ കെവിൻ തോമസിനു പുറമെ ഇന്ത്യയിൽ നിന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ, എം.എൽ.എമാരായ രാജു ഏബ്രഹാം, വി.പി. സജീന്ദ്രൻ തുടങ്ങിയ നിരവധി പ്രമുഖർ തിരുമേനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രസംഗിക്കും. 

 2018 -2020 ലെ ഫൊക്കാന പ്രസിഡണ്ട്  മാധവൻ ബി. നായർ ആമുഖ പ്രസംഗം നടത്തും.ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്  അനുശോചന യോഗത്തിൽ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്യും. ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി,  ഫൊക്കാന ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്‌ എന്നിവരായിരിക്കും മോഡറേറ്റർമാർ.

ഒക്ടോബർ 18  ശനിയാഴ്ച്ച തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ വച്ച് കാലം ചെയ്ത മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയായ ഡോ. ജോസഫ് മാർത്തോമ്മ തിരുമേനിയുടെ ഭൗതിക ശരീരം ഞായറാഴ്ചയാണ്  സഭ ആസ്ഥാനത്ത് ബിഷപ്പുമാർക്കായി പ്രത്യേകം ഒരുക്കിയ  കബറടിത്തിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിച്ചത്. 

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച നടക്കുന്ന അനുശോചന സമ്മേളനത്തിൽ തിരുമേനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിരവധി ഫൊക്കാന നേതാക്കന്മാരും അദ്ദേഹത്തിന്റെ വേർപാടിലുള്ള ദുഃഖം രേഖപ്പെടുത്തും. തിരുമേനിയുമായി അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്ന നിരവധിപേർ അമേരിക്കയിലുണ്ട്. അതിനാൽ സൂം മീറ്റിങ്ങിൽ ആദ്യം ഇടം പിടിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.   അതിനായി എട്ട് മണിക്ക് മുൻപായി തന്നെ മീറ്റിംഗിൽ പ്രവേശിക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.  

 ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പാലീത്തയെ സ്നേഹിക്കുന്ന എല്ലാ അമേരിക്കൻ മലയാളികളും ഇന്നത്തെ സൂം മീറ്റിംഗിൽ പങ്കെടുത്ത് അദ്ദേഹത്തിന് ആദരഞ്ജലികൾ അർപ്പിക്കണമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്  ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, ട്രസ്റ്റി ബോർഡ് സെക്രട്ടറി സജി പോത്തൻ, ഫൊക്കാന നേതാക്കന്മാരായ പോൾ കറുകപ്പള്ളിൽ, മറിയാമ്മ പിള്ള, ജോൺ പി.ജോൺ, കമാണ്ടർ ജോർജ് കൊരുത്, തമ്പി ചാക്കോ, ജി.കെ.പിള്ള, ലീല മാരേട്ട്, ടി.എസ്.ചാക്കോ ,ടെക്‌നിക്കൽ കോർഡിനേറ്റർ പ്രവീൺ തോമസ്എന്നിവർ സംയുക്ത പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു.

സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
  
Fokana is inviting you to for a  Zoom meeting.

Topic: Condolences Meeting: Rt. Rev. Dr. Joseph Marthoma Metropolitan
Time: Oct 20, 2020 08:00 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/8648798150

Meeting ID: 864 879 8150
One tap mobile
+13126266799,,8648798150# US (Chicago)
+13017158592,,8648798150# US (Germantown)

Dial by your location
        +1 312 626 6799 US (Chicago)
        +1 301 715 8592 US (Germantown)
        +1 646 558 8656 US (New York)

Meeting ID: 864 879 8150
Find your local number: https://us02web.zoom.us/u/kehGKVs3aR
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക