Image

ലോസ് ആഞ്ചലസില്‍ മിഷന്‍ ഞായര്‍ ആചരിച്ചു

സിജോയ് പറപ്പള്ളില്‍ Published on 21 October, 2020
ലോസ് ആഞ്ചലസില്‍ മിഷന്‍ ഞായര്‍ ആചരിച്ചു
ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ മിഷന്‍ ഞായര്‍ ആചരണവും  ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്റെ  2020  2021 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും ഓണ്‍ലൈന്‍ മീറ്റിംഗിലൂടെ നടത്തി. മിഷന്‍ ലീഗ് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. 

മിഷന്‍ ലീഗ് യുണിറ്റ് പ്രസിഡന്റ് നൈസാ വില്ലൂത്തറ അധ്യക്ഷത വഹിച്ചു. യുണിറ്റ് ഡയറക്ടര്‍  ഫാ. സിജു മുടക്കോടില്‍, വൈസ് പ്രസിഡന്റ് സാന്ദ്രാ മൂക്കന്‍ചാത്തിയേല്‍, സെക്രട്ടറി ആഞ്ചി ചാമക്കാല, ജോയിന്റ് സെക്രട്ടറി ടെവീസ് കല്ലിപുറത്ത്, ഓര്‍ഗനൈസര്‍മാരായ അനിത വില്ലൂത്തറ, സിജോയ് പറപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. മിഷന്‍ ഫണ്ട് സ്വരൂപിക്കുന്നതിനായി ഓണ്‍ലൈനിലൂടെ നടത്തിയ ലേലം ആവേശകരമായി.
ലോസ് ആഞ്ചലസില്‍ മിഷന്‍ ഞായര്‍ ആചരിച്ചു
ലോസ് ആഞ്ചലസില്‍ മിഷന്‍ ഞായര്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക