Image

രാജ്യത്തെ അഭിസംബോധന ചെയ്ത്‌കൊണ്ടുള്ള മോദിയുടെ വീഡിയോയ്ക്ക് ഡിസ്ലൈക്ക് പ്രവാഹം; ഡിസ് ലൈക്ക് ബട്ടണ്‍ ഓഫാക്കി ബിജെപി

Published on 21 October, 2020
രാജ്യത്തെ അഭിസംബോധന ചെയ്ത്‌കൊണ്ടുള്ള മോദിയുടെ വീഡിയോയ്ക്ക് ഡിസ്ലൈക്ക് പ്രവാഹം; ഡിസ് ലൈക്ക് ബട്ടണ്‍ ഓഫാക്കി ബിജെപി

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോക്ക് ഡിസ്ലൈക്ക് പ്രവാഹം. ആയിരക്കണക്കിന് ഡിസ് ലൈക്കുകള്‍ വന്നപ്പോള്‍ ഡിസ്!ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലായിരുന്നു വീഡിയോ പങ്കുവെച്ചത്.


കോവിഡിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ലോക്ക് ഡൗണ്‍ അവസാനിച്ചെങ്കിലും കൊറോണ വൈറസ് പോയിട്ടില്ലെന്ന കാര്യം രാജ്യത്തെ ജനങ്ങള്‍ മറക്കരുതെന്നും, ഉത്സവകാലത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത്‌കൊണ്ട് മോദി പറഞ്ഞു. എന്നാല്‍ വീഡിയോയ്ക്ക് മിനിട്ടുകള്‍കൊണ്ടാണ് ആയിരക്കണക്കിന് ഡിസ്ലൈക്കുകള്‍ വന്നത്.


എന്നാല്‍ ഉടന്‍ തന്നെ കമന്റ് ബോക്‌സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്!ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി സെല്‍ പണി തുടങ്ങി എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകള്‍. ഇനി കമന്റ് ബോക്‌സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്നായിരുന്നു ചിലരുടെ സംശയം. ഡിസ്!ലൈക്ക് ഓഫ് ചെയ്തതിനെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയര്‍ന്നു.


നേരത്തെ മോദിയുടെ മന്‍ കീ ബാത്തിനും സമാനമായ രീതിയില്‍ ഡിസ്ലൈക്കുകളുണ്ടായി. ജീ, നീറ്റ് പരീക്ഷകളുടെ പശ്ചാത്തലത്തില്‍ മോദി നടത്തിയ മന്‍ കീ ബാത്ത് യൂ ട്യൂബിലിട്ടപ്പോഴാണ് റെക്കോര്‍ഡ് ഡിസ്ലൈക്ക് ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക