Image

അയര്‍ലന്‍ഡ് വീണ്ടും ലോക്ക്ഡൗണിലേക്ക്

Published on 21 October, 2020
 അയര്‍ലന്‍ഡ് വീണ്ടും ലോക്ക്ഡൗണിലേക്ക്


ഡബ്ളിന്‍: കോവിഡ് രണ്ടാം വരവിനു തടയിടുന്നതിനായി അയര്‍ലന്‍ഡില്‍ 21 നു ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും.പ്രധാനമന്ത്രി മീഹോള്‍മാര്‍ട്ടിനാണ് ആറാഴ്ച്ചക്കാലം ലെവല്‍ 5 ലോക്കഡൗണ്‍ പ്രഖ്യാപിച്ചത്. സ്‌കൂളുകളും അവശ്യസര്‍വ്വീസുകളും ഒഴികെയുള്ളവ അടച്ചുപൂട്ടും. രാജ്യത്ത് കോവിഡ്ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആയിരത്തിലധികമായി തുടര്‍ന്നു വന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്. ഡിസംബര്‍ ഒന്നുവരെ ലോക്ക്ഡൗണ്‍ നീണ്ടുനില്‍ക്കും.

അന്‍പതുലക്ഷം ജനസംഖ്യയുള്ള അയര്‍ലന്‍ഡില്‍ മാര്‍ച്ചില്‍ ആരംഭിച്ച കോവിഡ് മഹാമാരിയെ കടുത്ത നടപടികളിലൂടെ പിടിച്ചു നിര്‍ത്താനായിരുന്നു. കഴിഞ്ഞമാസത്തോടെ കോവിഡിബാധിതരുടെ എണ്ണം പടിപടിയായി ഉയരാന്‍ തുടങ്ങിയതോടെയാണ് ഇപ്പോള്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതുവരെ 1865 പേര്‍ രാജ്യത്ത് കോവിഡ് മൂലം മരണമടയുകയും അരലക്ഷത്തിലധികം പേര്‍ രോഗബാധിതരാവുകയും ചെയ്തു.

റിപ്പോര്‍ട്ട് :ജയ്സണ്‍ കിഴക്കയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക