Image

ഹത്രാസ് (കവിത: ഷുക്കൂർ ഉഗ്രപുരം)

Published on 22 October, 2020
ഹത്രാസ് (കവിത: ഷുക്കൂർ ഉഗ്രപുരം)
കരിമ്പിൻ പാടങ്ങളിൽ
പെയ്യുന്ന ദളിദൻറെ
വിയർപ്പിൻ രുചി
ഭയത്തിൻറെ
ചവർപ്പുള്ളതാണ്.
കടുക് പാടങ്ങളിൽ
പൊട്ടിത്തകരുന്നത്
വാൽമീകി
കുഞ്ഞുങ്ങളുടെ
സ്വപ്നങ്ങളാണ്.
കൂട്ടത്തോടെ ജാതീയ
കഴുകന്മാർ
കൊത്തിവലിക്കുന്നു
വാല്മീകി നാരിയുടെ
ആത്മാഭിമാനം.
കാവി
കാഷായം ധരിച്ചവനും
കഴുകന് ചൂട്ട് കാട്ടുന്നു
പറന്നകലാൻ.
വിദ്യ നേടുന്നവൻറെ
കർണ്ണങ്ങളിൽ
ഇയ്യമൊഴിച്ചതന്ന് 
ജാതീയ ഭ്രാന്തിനാൽ.
ഇന്നവൻറെ മോളുടെ
നാക്കരിഞ്ഞ്  സൃഷ്ടിച്ചു 
ഇന്ത്യൻ മലാലയെ!
ഉത്തരാധുനിക കാലത്തും
ആധുനികതയോട്
പുറം തിരിഞ്ഞ് നടക്കുന്നു
സംസ്‌കൃതി!
സത്യാനന്തര കാലത്തും
മിഥ്യയായി ഭവിക്കുന്നു
അവർണ്ണൻറെ നീതി! 
മഞ്ഞ് പെയ്യുന്നൊരു
നനുത്ത പുലരിയിൽ
ധർമ്മം നിറച്ചൊരു
വില്ലു വണ്ടി
ഭരതൻറെ നാട്ടിലൂടെ
ചീറിപ്പായാതിരിക്കില്ല. 
Join WhatsApp News
Dr. Deedhu 2020-10-22 04:27:37
Excellent... Meaningful lines.... Keep it up...
ശൈലജ കെ .പി 2020-10-22 10:02:06
ചീറിപ്പായട്ടെ വില്ലുവണ്ടികൾ ....
JALEEL KNA 2020-10-22 10:03:44
ഒരുനാൾ സംഭവിക്കാതിരിക്കില്ല....
Adv. Ashraf 2020-10-22 10:05:16
Super lines
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക