Image

എംഎംഎല്‍ ക്രിസ്മസ് കാരള്‍

Published on 22 October, 2020
 എംഎംഎല്‍ ക്രിസ്മസ് കാരള്‍


ലണ്ടന്‍: യുകെയിലെ ഏറ്റവും വലിയ ഫേസ് ബുക്ക് കൂട്ടായ്മയായ MML FB പേജില്‍ കാരള്‍ സംഗീത വിരുന്നൊരുക്കുന്നു. ഡിസംബര്‍ 10 മുതല്‍ 24 വരെ ദിവസേന വൈകുന്നേരം 6:30 നാണ് പരിപാടി.

മനോഹരങ്ങളായ ക്രിസ്മസ് പാട്ടുകളും കരോള്‍ പാട്ടുകളുമായി ഒട്ടേറെ ഗായകര്‍ അണിനിരക്കുന്ന ഈ സംഗീത വിരുന്ന് ഇതാദ്യമായാണ് യുകെ യില്‍ അരങ്ങേറുന്നത്.

ബോള്‍ട്ടണ്‍, ബ്ലാക്ക് പൂള്‍, സാല്‍ഫോഡ്, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, കെ റ്ററിംഗ് , ബര്‍മിങ്ങാം, സൗത്താംപ്റ്റന്‍, ലെസ്റ്റര്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ കൊയര്‍ - കരോള്‍ സംഘങ്ങളാണ് MML പേജില്‍ കരോള്‍ സംഗീത വിരുന്നൊരുക്കുന്നത്.

MML പേജ് കൂട്ടായ്മയുടെ ഈ സംഗീത വിരുന്ന് അണിയിച്ചൊരുക്കുന്നത് ഷിബു പോള്‍, ജിനീഷ് സുകുമാരന്‍, ബോബി ജോര്‍ജ്ജ്, ജിതേഷ് തോമസ്, ഷിനു ജോസ്, സോണി ചാക്കോ എന്നിവരടങ്ങുന്ന കാരള്‍ പ്രോഗ്രാം കമ്മിറ്റിയാണ്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക