Image

ഏര്‍ലി വോട്ടിങ് (അജു വാരിക്കാട്)

Published on 23 October, 2020
ഏര്‍ലി വോട്ടിങ് (അജു വാരിക്കാട്)
തിരഞ്ഞെടുപ്പ് ദിവസത്തിനു മുന്‍പുള്ള ഏര്‍ലി വോട്ടിങ് അഥവാ മുന്‍കൂര്‍ വോട്ട്  അമേരിക്കയെ പോലെ ഇത്ര അധികം പ്രയോജനപ്പെടുത്തുന്ന വേറൊരു രാജ്യം ഉണ്ടോ എന്ന് തന്നെ സംശയമാണ്. കാനഡാ, ഓസ്‌ട്രേലിയ, ന്യുസിലാന്‍ഡ്, സ്വീഡന്‍, ജെര്‍മ്മനി മുതലായ രാജ്യങ്ങളാണ് മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തല്‍  പ്രായോഗിക തലത്തില്‍ കൊണ്ടുവന്നിട്ടുള്ള മറ്റു രാജ്യങ്ങള്‍. എന്നാല്‍ അവിടെ പോലും വ്യക്തിഗതമായി മുന്‍കൂര്‍ വന്നു വോട്ട് രേഖപ്പെടുത്തുന്ന രീതിയെക്കാള്‍ തപാല്‍ വോട്ടിങ്ങിനാണ് സ്വീകാര്യത. 2020 അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇതുവരെ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തിയത് ഏകദേശം 47 മില്യണ്‍ ആളുകളാണ്.  ഇനി 10 ദിവസം കൂടി ബാക്കി നില്‍ക്കെ 2016ല്‍  ആകെ ചെയ്ത മുന്‍കൂര്‍ വോട്ടിങ്ങായ 47.2 മില്യണ്‍ നിസ്സാരമായി മറികടക്കും എന്നാണ് കരുതുന്നത്. 

കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് വോട്ടുചെയ്യാനുള്ള സുരക്ഷിതമായ മാര്‍ഗമായി പല സംസ്ഥാനങ്ങളും മെയില്‍ഇന്‍ വോട്ടിംഗും ഏര്‍ലി വോട്ടിങ്ങും വിപുലീകരിച്ചിരുന്നു. ഭാഗികമായെങ്കിലും ആളുകളെ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന ഘടകം സുരക്ഷിതമായി വോട്ടു ചെയ്യാന്‍ ഏര്‍ലി വോട്ടിങ്ങിലൂടെ സാധിക്കുന്നു എന്നതാണ്. ഇതുവരെ വോട്ടു രേഖപ്പെടുത്തിയവരില്‍ 20%ത്തോളം ആളുകള്‍ 2016ല്‍ വോട്ടു ചെയ്യാത്തവരാണ് എന്നത് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. 4.8 മില്ല്യന്‍ ആളുകളാണ് ടെക്‌സാസില്‍ മാത്രം ഇതുവരെ മുന്‍കൂര്‍ വോട്ടു ചെയ്തത്. ഇത്രയധികം ആളുകള്‍ വോട്ടു രേഖപ്പെടുത്തുന്നത് രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചാല്‍ ഇരുണ്ട സമയത്തെ ജനാധിപത്യത്തിലെ ഒരു വെളിച്ചമായി ആണ് കാണുവാന്‍ കഴിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക