Image

റിട്ടയർമെന്റ് പ്ലാനിങ് പിന്നീടാകട്ടെ. ഇപ്പൊ എങ്ങനെ കഴിഞ്ഞു കൂടും? (അജു വാരിക്കാട്‌)

Published on 24 October, 2020
റിട്ടയർമെന്റ് പ്ലാനിങ് പിന്നീടാകട്ടെ. ഇപ്പൊ എങ്ങനെ കഴിഞ്ഞു കൂടും? (അജു വാരിക്കാട്‌)
ഭാവിയിലെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള നിക്ഷേപങ്ങളെയും സമ്പാദ്യങ്ങളെയും അപേക്ഷിച്ച്‌ ഇപ്പോഴുള്ള ചെലവുകളിലാണ്‌ അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ പുതിയ തലമുറ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന്‌ സർവേഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ നഗരങ്ങളിൽ ഉള്ള പുതുതലമുറയിലെ ചെറുപ്പക്കാർ  സമ്പാദ്യത്തിനും നിക്ഷേപത്തിലും നൽകുന്ന പ്രാധാന്യം വളരെ കുറവാണ് വരുമാനത്തിന് 60 ശതമാനവും ചെലവുകൾക്ക് ആണ് അവർ നീക്കിവയ്ക്കുന്നത് നമ്മിൽ പലരും റിട്ടയർമെൻറ്നേക്കാൾ മുൻഗണന നൽകുന്നത് പങ്കാളിയുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ആരോഗ്യത്തിനും ജീവിതശൈലിക്കും ആണ് .
പല ആളുകളോടും സംസാരിച്ചപ്പോൾ മനസ്സിലായത് വിരമിച്ചതിന് ശേഷമുള്ള ആവശ്യങ്ങൾക്കായി അവർക്ക് ഒരു നിക്ഷേപം ഇല്ല എന്നുള്ളതാണ്. അതിനായി പണപ്പെരുപ്പവും അവർ കണക്കിലെടുക്കുന്നില്ല.

ജോലിയിൽ നിന്ന് വിരമിച്ചതിനുശേഷം ആവശ്യമായ തുകയെക്കുറിച്ച് 48 ശതമാനത്തോളം പേർക്ക് ഒരു ധാരണയുമില്ല. സർവ്വേ ഫലങ്ങളിൽ 52 ശതമാനം പേർക്ക് മാത്രമാണ് ഏകദേശം എത്ര തുക വിരമിച്ചതിനുശേഷം ആവശ്യമായിവരും എന്നതിനെക്കുറിച്ചുള്ള അല്പമെങ്കിലും ധാരണ ഉള്ളത്. ഏകദേശം മുപ്പതും നാല്പതും വർഷം മുൻപ് അമേരിക്കയിൽ എത്തിയവർ ഇന്ന് വാർധക്യത്തിലേക്ക് എത്തി നിൽക്കുന്നു. 401K മാത്രമായിരുന്നു അക്കാലത്തു അവർക്കു അറിയാവുന്ന ഒരു ഇൻവെസ്റ്റ്മെന്റ്. അതിൽ അവർ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ വിപണിയുടെ ഏറ്റക്കുറച്ചിലുകളിൽ പണം ശരിയായ രീതിയിൽ വളർത്തുവാൻ സാധിക്കാതെ പോയവരും ഏറെയാണ്. ഇന്ന് വിപണിയുടെ നെഗറ്റീവ് വളർച്ച നമ്മുടെ നിക്ഷേപത്തെ ബാധിക്കാതെ വളർത്തുവാൻ സാധിക്കുന്ന നിരവധി പദ്ധതികളാണ് ഉള്ളത്. പക്ഷെ പലർക്കും ഇത്തരം പദ്ധതികളെപ്പറ്റി വ്യക്തമായ ഒരു അറിവ് ഇല്ല.

റിട്ടയർമെൻറ് പ്ലാനിങ് നടത്തുന്നവരിൽ അഞ്ചിൽ ഒന്ന് മാത്രമാണ് പണപ്പെരുപ്പം കണക്കിലെടുക്കുന്നത്. റിട്ടയർമെൻറ് പ്ലാനിങ് നടത്തുമ്പോൾ വ്യക്തിപരമായ ചെലവുകൾ കണക്കിൽ എടുക്കുന്നവർ പക്ഷേ പുറമേ ഉണ്ടാകുന്ന മറ്റു ചെലവുകൾ അതായത് ആശുപത്രി ചിലവുകൾ, ലോങ്ങ് ടേം കെയർ എന്നിവ അറിഞ്ഞോ അറിയാതെയോ അവഗണിക്കുകയാണ് പതിവ്. റിട്ടയർമെൻറ് പ്ലാനിങ്ങും ആയി ബന്ധപ്പെട്ടിരിക്കുന്ന ഘടകം പ്രായമല്ല, മറിച്ച്  മിച്ച വരുമാനം ആണ് എന്നതാണ് സർവേയിലെ മറ്റൊരു കണ്ടെത്തൽ . നിലവിലെ ചെലവുകൾ മാറ്റിവെച്ചുകൊണ്ട് റിട്ടയർമെൻറ് ആവശ്യങ്ങൾക്കായി നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നവർ വളരെ കുറവാണ്.

ചിലവുകൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സഹചര്യത്തിൽ വിരമിച്ചു വിശ്രമജീവിതം കുറഞ്ഞപക്ഷം സാമ്പത്തീക കാര്യത്തിലെങ്കിലും മനസാധനത്തോടെ ആയിരിക്കേണ്ടത് ഒരു ആവശ്യമാണ്. തലമുറകൾക്കു നൽകാൻ സമ്പാദ്യ ശീലത്തിന്റെ ഒരു നല്ല പാഠവും.

അതേസമയം റിട്ടയർമെൻറ് പദ്ധതികൾ തയ്യാറാക്കുമ്പോൾ വിശ്വസനീയമായ ഉപദേശങ്ങൾ നൽകാൻ ആരുമില്ല എന്നതാണ് ഇന്ന് പലരുടെയും ആശങ്ക. ഇത്തരം ആശങ്കകൾക്ക് ഇനി സ്ഥാനമില്ല
വിളിക്കൂ (832)846-0763.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക