കളമ്പൂർ റിപ്പബ്ളിക്ക് (ഭാഗം 2: രമേശൻ മുല്ലശ്ശേരി)
SAHITHYAM
24-Oct-2020
SAHITHYAM
24-Oct-2020

തൃശൂരെ പേരോർമ്മയില്ലാത്ത ഒരു ഹാളാണ് വേദി.
ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷമാണ്. തുടങ്ങിയ കാലത്ത് അത് പല കലാകാരൻമാർക്കും ഒരനുഗ്രഹമായിരുന്നു. കള്ളക്കർക്കിടകം കഴിഞ്ഞുള്ള ചിങ്ങത്തിൽ കിട്ടുന്ന സർക്കാർ പരിപാടി.

കലകൾ ഇൻസ്റ്റൻ്റായി അവതരിപ്പിക്കുന്ന സംഗതി അന്നാണ് ആദ്യമായിക്കാണുന്നത്.ദുര്യോധനവധം
കഥകളിയൊക്കെ പതിനഞ്ചു മിനിട്ടു കൊണ്ട് കഴിയും.! പണ്ടൊരു കമ്മിറ്റിക്കാരൻ
പണത്തിൻ്റെ ഞെരുക്കം കൊണ്ട് ദുര്യോധനവധം കഥകളിയിൽ ദുര്യോധനനെ കൊല്ലാതെ
ഒന്നു വിരട്ടി വിട്ടാലും മതിയെന്ന് പറഞ്ഞ മട്ടിലാണ് കാര്യങ്ങൾ.അടുത്ത കാലം
വരെ ഇൻസ്റ്റൻ്റ് കഥകളി ഫോർട്ടുകൊച്ചിയിലുണ്ടായിരുന്നു.
യുനെസ്കോയുടെ പൈതൃക പട്ടികയിൽപ്പെട്ട മുടിയേറ്റിൻ്റെ ഓണ പ്രോഗ്രാമിന് അയൽവാസിയായ മോഹനനാണെന്നെ ഒപ്പം കൂട്ടിയത്.തൊഴിൽ രഹിതനായ എൺപതുകളിൽ എന്നും ഓണമായിരുന്നു, അല്ലെങ്കിൽ ഓണം എന്നുമായിരുന്നു. ഞാൻ ഒപ്പം കൂടി.കാണാനിരിക്കുന്ന കാഴ്ച്ചയുടെ കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വേറെ പലരും കൂടെപ്പോന്നേനെ..
ആരാണീ മോഹനൻ?
അയൽവാസിയെ അറിയാതെ പോകുന്നത് മലയാളിയുടെ പാരമ്പര്യം. പലരും അറിയാതെ പോയ, കൂളിയെന്ന ഹാസ്യവേഷമണിഞ്ഞതിനാൽ മാത്രം അർഹിക്കുന്ന ആദരവ് ലഭിക്കാത്ത മുടിയേറ്റ് കലാകാരൻ. അദ്ദാണ് മോഹനൻ.
ഉച്ചത്തിലുള്ള ചെണ്ടപ്പെരുക്കങ്ങൾക്കും, രൗദ്ര പ്രധാനമായ വേഷങ്ങൾക്കുമിടയിൽ, പരമ്പരാഗത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി, കാണികൾക്കിടയിലേക്കിറങ്ങിച്ചെല്ലുന്ന കൂളി കാണികൾക്കെന്നും ഒരാശ്വാസമായിരുന്നു.
കാളിയും ദാരികദാനവേന്ദ്രൻമാരും തമ്മിൽ പൊരുതുന്ന നേരമാണ് സാക്ഷാൽ ലീഡർ പരിവാര സമേതനായി രംഗത്തെത്തുന്നത്.ഒരു ഒന്നൊന്നര വരവ്
ആരാ ലീഡർ? അന്നും ഇന്നും കോൺഗ്രസുകാർക്ക് ലീഡർ ഒരാളേയുള്ളു. മറ്റു പലരും ഡീലർമാരായിരുന്നല്ലോ. അത് സാക്ഷാൽ കെ.കരുണാകരൻ തന്നെ. പലരേയും ചെണ്ട കൊട്ടിച്ചവൻ.
കാണികളുടെ ശ്രദ്ധ മുഴുവൻ ലീഡറിൽ.. കാളിയും കൂളിയുമൊക്കെ കുറുപ്പുസാറ് പറഞ്ഞതു പോലെ ലീഡർ വന്നപ്പോൾ ആണ്ടെ കെടക്കുന്ന്..
ഭാഗ്യത്തിന് സൗഹൃദ സംഭാഷണങ്ങൾക്കു ശേഷം ലീഡർ ഒരഞ്ചു മിനിട്ട് പ്രോഗ്രാം ആസ്വദിക്കാനായി മുൻനിരയിലിരുന്നു.. മോഹനൻകൂളിയായി സ്റ്റേജിൽ നിന്ന് താഴേക്കിറങ്ങി ആളുകളെ ഓടിച്ചിട്ടു പിടിച്ച് മുലകൊടുക്കുന്നതായി കാണിക്കുന്ന രംഗം.കാണികളിലാരാണ് ഇരയാവുന്നതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല.കളമ്പൂക്കാവിൽ മുടിയേറ്റ് നടക്കുമ്പോൾ ആ സമയത്ത് കുട്ടികൾ പലരും ഓടി മാറും.
ലീഡറെ കണ്ട കൂളിവേഷധാരി ഓടിച്ചെന്ന് പൂണ്ടക്കമൊരുപിടുത്തമായിരുന്നു.!
ഒപ്പമുള്ള സെക്യൂരിറ്റിക്കാർ ഞെട്ടി!
മുന്നോട്ടാഞ്ഞ കാക്കിക്കാരെ ലീഡർ തൻ്റെ സ്വതസിദ്ധമായ കണ്ണിറുക്കൽ കൊണ്ട് തടയുന്നതിനിടയിൽ,
'അയ്യോ, ഇത് ദാനവേന്ദ്രനേക്കാൾ വേന്ദ്രനാണേ'യെന്ന അലർച്ചയോടെ അമ്മിഞ്ഞപ്പാൽ കൊടുക്കാതെ ലീഡറെ പൂർവ്വ സ്ഥാനത്തിരുത്തി മോഹനനവർകൾ സ്റ്റേജിലേക്കോടി കയറി.
പരിപാടി കഴിഞ്ഞ് അണിയറയിൽ എത്തിയ ലീഡർ മനോഹരമായി പുഞ്ചിരിച്ച് മോഹനനെ അഭിനന്ദിച്ചത്രെ.!
കേരളത്തിലെ കരുത്തനായിരുന്ന നേതാവിന് അമ്മിഞ്ഞ കൊടുക്കാൻ ശ്രമിച്ചയാളെ കണ്ട് പലരും അമ്പരന്നിട്ടുണ്ടാവാം.
ബഷീറിൻ്റെ ആനവാരിയേക്കാൾ വലിയ വാരലായിരുന്നു അത്.
എത്ര പെട്ടെന്നാണ് പലരും വിസ്മൃതിയിലേക്കാണ്ടു പോകുന്നത്? ലൈം ലൈറ്റിൽ നിൽക്കാനായി പലരും തറവേല കാണിക്കുമ്പോൾ യഥാർത്ഥ പ്രതിഭയുള്ള പലരേയും കാലം ചവറ്റുകുട്ടയിലെറിയും.മോഹനൻ്റെ കൂളിവേഷങ്ങളുടെ നല്ല ക്ലിപ്പിങ്ങുകളൊന്നുമില്ല കൈയ്യിൽ. അക്കാലത്ത് മുടിയേറ്റ് നന്നായി പകർത്തിയ ഷാജി.എൻ.കരുൺ, വിദേശ പര്യടനക്കാലത്തെ ഏതെങ്കിലും വർക്കുകൾ.. അങ്ങനെയെന്തെങ്കിലുമുണ്ടാവാം..
പുറത്തിറങ്ങാൻ നേരം ഡി.വൈ.എസ്.പി. നിനക്കു ഞാൻ വെച്ചിട്ടുണ്ട് എന്ന മട്ടിൽ മോഹനനെ ഒരു നോട്ടം നോക്കി. പക്ഷേ, പണി വന്നത് മോഹനനായിരുന്നില്ല. എസ്.പി.ക്ക് തന്നെയായിരുന്നു.അത് അടുത്ത ഊഴത്തിൽ. പിന്നീട് പറയാം.
യുനെസ്കോയുടെ പൈതൃക പട്ടികയിൽപ്പെട്ട മുടിയേറ്റിൻ്റെ ഓണ പ്രോഗ്രാമിന് അയൽവാസിയായ മോഹനനാണെന്നെ ഒപ്പം കൂട്ടിയത്.തൊഴിൽ രഹിതനായ എൺപതുകളിൽ എന്നും ഓണമായിരുന്നു, അല്ലെങ്കിൽ ഓണം എന്നുമായിരുന്നു. ഞാൻ ഒപ്പം കൂടി.കാണാനിരിക്കുന്ന കാഴ്ച്ചയുടെ കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വേറെ പലരും കൂടെപ്പോന്നേനെ..
ആരാണീ മോഹനൻ?
അയൽവാസിയെ അറിയാതെ പോകുന്നത് മലയാളിയുടെ പാരമ്പര്യം. പലരും അറിയാതെ പോയ, കൂളിയെന്ന ഹാസ്യവേഷമണിഞ്ഞതിനാൽ മാത്രം അർഹിക്കുന്ന ആദരവ് ലഭിക്കാത്ത മുടിയേറ്റ് കലാകാരൻ. അദ്ദാണ് മോഹനൻ.
ഉച്ചത്തിലുള്ള ചെണ്ടപ്പെരുക്കങ്ങൾക്കും, രൗദ്ര പ്രധാനമായ വേഷങ്ങൾക്കുമിടയിൽ, പരമ്പരാഗത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി, കാണികൾക്കിടയിലേക്കിറങ്ങിച്ചെല്
കാളിയും ദാരികദാനവേന്ദ്രൻമാരും തമ്മിൽ പൊരുതുന്ന നേരമാണ് സാക്ഷാൽ ലീഡർ പരിവാര സമേതനായി രംഗത്തെത്തുന്നത്.ഒരു ഒന്നൊന്നര വരവ്
ആരാ ലീഡർ? അന്നും ഇന്നും കോൺഗ്രസുകാർക്ക് ലീഡർ ഒരാളേയുള്ളു. മറ്റു പലരും ഡീലർമാരായിരുന്നല്ലോ. അത് സാക്ഷാൽ കെ.കരുണാകരൻ തന്നെ. പലരേയും ചെണ്ട കൊട്ടിച്ചവൻ.
കാണികളുടെ ശ്രദ്ധ മുഴുവൻ ലീഡറിൽ.. കാളിയും കൂളിയുമൊക്കെ കുറുപ്പുസാറ് പറഞ്ഞതു പോലെ ലീഡർ വന്നപ്പോൾ ആണ്ടെ കെടക്കുന്ന്..
ഭാഗ്യത്തിന് സൗഹൃദ സംഭാഷണങ്ങൾക്കു ശേഷം ലീഡർ ഒരഞ്ചു മിനിട്ട് പ്രോഗ്രാം ആസ്വദിക്കാനായി മുൻനിരയിലിരുന്നു.. മോഹനൻകൂളിയായി സ്റ്റേജിൽ നിന്ന് താഴേക്കിറങ്ങി ആളുകളെ ഓടിച്ചിട്ടു പിടിച്ച് മുലകൊടുക്കുന്നതായി കാണിക്കുന്ന രംഗം.കാണികളിലാരാണ് ഇരയാവുന്നതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല.കളമ്പൂക്കാവിൽ മുടിയേറ്റ് നടക്കുമ്പോൾ ആ സമയത്ത് കുട്ടികൾ പലരും ഓടി മാറും.
ലീഡറെ കണ്ട കൂളിവേഷധാരി ഓടിച്ചെന്ന് പൂണ്ടക്കമൊരുപിടുത്തമായിരുന്നു.
ഒപ്പമുള്ള സെക്യൂരിറ്റിക്കാർ ഞെട്ടി!
മുന്നോട്ടാഞ്ഞ കാക്കിക്കാരെ ലീഡർ തൻ്റെ സ്വതസിദ്ധമായ കണ്ണിറുക്കൽ കൊണ്ട് തടയുന്നതിനിടയിൽ,
'അയ്യോ, ഇത് ദാനവേന്ദ്രനേക്കാൾ വേന്ദ്രനാണേ'യെന്ന അലർച്ചയോടെ അമ്മിഞ്ഞപ്പാൽ കൊടുക്കാതെ ലീഡറെ പൂർവ്വ സ്ഥാനത്തിരുത്തി മോഹനനവർകൾ സ്റ്റേജിലേക്കോടി കയറി.
പരിപാടി കഴിഞ്ഞ് അണിയറയിൽ എത്തിയ ലീഡർ മനോഹരമായി പുഞ്ചിരിച്ച് മോഹനനെ അഭിനന്ദിച്ചത്രെ.!
കേരളത്തിലെ കരുത്തനായിരുന്ന നേതാവിന് അമ്മിഞ്ഞ കൊടുക്കാൻ ശ്രമിച്ചയാളെ കണ്ട് പലരും അമ്പരന്നിട്ടുണ്ടാവാം.
ബഷീറിൻ്റെ ആനവാരിയേക്കാൾ വലിയ വാരലായിരുന്നു അത്.
എത്ര പെട്ടെന്നാണ് പലരും വിസ്മൃതിയിലേക്കാണ്ടു പോകുന്നത്? ലൈം ലൈറ്റിൽ നിൽക്കാനായി പലരും തറവേല കാണിക്കുമ്പോൾ യഥാർത്ഥ പ്രതിഭയുള്ള പലരേയും കാലം ചവറ്റുകുട്ടയിലെറിയും.മോഹനൻ്റെ കൂളിവേഷങ്ങളുടെ നല്ല ക്ലിപ്പിങ്ങുകളൊന്നുമില്ല കൈയ്യിൽ. അക്കാലത്ത് മുടിയേറ്റ് നന്നായി പകർത്തിയ ഷാജി.എൻ.കരുൺ, വിദേശ പര്യടനക്കാലത്തെ ഏതെങ്കിലും വർക്കുകൾ.. അങ്ങനെയെന്തെങ്കിലുമുണ്ടാവാം..
പുറത്തിറങ്ങാൻ നേരം ഡി.വൈ.എസ്.പി. നിനക്കു ഞാൻ വെച്ചിട്ടുണ്ട് എന്ന മട്ടിൽ മോഹനനെ ഒരു നോട്ടം നോക്കി. പക്ഷേ, പണി വന്നത് മോഹനനായിരുന്നില്ല. എസ്.പി.ക്ക് തന്നെയായിരുന്നു.അത് അടുത്ത ഊഴത്തിൽ. പിന്നീട് പറയാം.

മുടിയേറ്റിലെ ഭദ്രകാളി വേഷം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments