Image

ഡബ്ല്യൂ. എം. സി. ചിക്കാഗോ പ്രൊവിൻസ് പ്രവർത്തനോൽഘാടനം ഇന്ന് വൈകിട്ട്

Published on 24 October, 2020
ഡബ്ല്യൂ. എം. സി. ചിക്കാഗോ  പ്രൊവിൻസ് പ്രവർത്തനോൽഘാടനം  ഇന്ന് വൈകിട്ട്
ചിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ചിക്കാഗോ പ്രൊവിൻസ് പ്രവർത്തനോൽഘാടനം  ഇന്ന് അമേരിക്കൻ സെൻട്രൽ സമയം വൈകിട്ട്  7:PM ന് നടക്കും.  മുഖ്യ അതിഥിയായി മുൻ കേരളാ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐ. പി. എസ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും.  
റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ നിലവിളക്കു തെളിയിച്ചു പരിപാടി ഉൽഘാടനം ചെയ്യും. ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു മുതലായവർ വിശിഷ്ട അതിഥികൾ ആയി പങ്കെടുത്തു പ്രസംഗിക്കും. മനോഹരമായ കലാ പരിപാടികൾ അരങ്ങേറും. ചിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കളും പങ്കെടുക്കുമെന്ന് പ്രസിഡന്റ് ബെഞ്ചമിൻ തോമസ് പറഞ്ഞു.

ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് ഭാരവാഹികളുടെയും അംഗങ്ങളുടെയും അമേരിക്കൻ മലയാളി സമൂഹത്തിന്റെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നതായി ചെയർമാൻ മാത്തുക്കുട്ടി അലുമ്‌മ്പറമ്പിൽ, പ്രസിഡന്റ് ബെഞ്ചമിൻ തോമസ്, സെക്രട്ടറി തോമസ് ഡിക്രൂസ്,  ട്രഷറർ കോശി ജോർജ്, വൈസ് ചെയർമാൻ തോമസ് മാമൻ, വൈസ് പ്രസിഡന്റ് സജി കുര്യൻ, രഞ്ജൻ എബ്രഹാം, ബീന ജോർജ്, ആൻ ലൂക്കോസ്, ബ്ലെസ്സൺ അലക്സാണ്ടർ, മാത്യൂസ് എബ്രഹാം, ലിൻസൺ കൈതമല, അഭിലാഷ് നെല്ലാമറ്റം, ബീന ജോർജ്, പ്രൊഫസർ തമ്പി മാത്യു, സാബി കോലേത്, സാറ ഗബ്രിയേൽ,ഫിലിപ്പ് പുത്തെൻപുരയിൽ, തോമസ് വര്ഗീസ്  മുതലായ പ്രൊവിൻസ് നേതാക്കൾ മുതലായ പ്രൊവിൻസ് നേതാക്കൾ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

മീറ്റിംഗിൽ പങ്കെടുക്കുവാൻ zoom.com വഴി മീറ്റിംഗ് ഐഡി 85491706885  പാസ് വേഡ് 771372  ഉപയോഗിക്കാവുന്നതാണ്.

ബെഞ്ചമിൻ തോമസ്: 8475294600
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക