Image

ട്രംപ് ഫ്‌ലോറിഡയിൽ ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തി

Published on 24 October, 2020
ട്രംപ് ഫ്‌ലോറിഡയിൽ ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തി

ഫ്‌ളോറിഡ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ലോറിഡയിൽ ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് (ഏര്‍ളി വോട്ടിങ്) ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് ട്രംപ് വോട്ട് ചെയ്തത്.

'ട്രംപ് എന്ന ആള്‍ക്കുവേണ്ടി ഞാന്‍ വോട്ട് രേഖപ്പെടുത്തി', വോട്ട് ചെയ്ത ശേഷം പുഞ്ചിരിച്ചുകൊണ്ട് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ സുരക്ഷിതവും കര്‍ശനവുമായ രീതിയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരോടും നേരിട്ടു പോയി വോട്ട് ചെയ്യാനും ട്രംപ് അഭ്യർത്ഥിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക