Image

ഹൃദയങ്ങളിൽ തേന്മഴയായി ഫോമാ യുടെ സാന്ത്വന സംഗീതം തുടരുന്നു

ബിന്ദു ടിജി - ഫോമാ ന്യൂസ് ടീം Published on 24 October, 2020
ഹൃദയങ്ങളിൽ തേന്മഴയായി ഫോമാ യുടെ സാന്ത്വന സംഗീതം തുടരുന്നു

കോവിഡ് വേദനകളിൽ മനുഷ്യ ഹൃദയത്തിൽ സാന്ത്വന സ്പർശമേകാൻ ഫോമാ ഒരുക്കിയ സാന്ത്വന സംഗീതം ഇരുപത്തി എട്ടാമത്തെ എപ്പിസോഡിലേക്കെത്തിയിരിക്കയാണ് .  അനിയൻ ജോർജ്ജ് ,  ബിജു തോണിക്കടവിൽദിലീപ്  വർഗ്ഗീസ് ബൈജു വർഗ്ഗീസ് എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നത് .  എല്ലാ ഞായറാഴ്ചയും രാത്രി ന്യൂയോർക്ക്  സമയം രാത്രി എട്ടുമണിക്ക് ഏവർക്കും ഈ പരിപാടി സൂമിലൂടെ ആസ്വദിക്കാവുന്നതാണ്. ഇതുവരെ കുട്ടികളടക്കം നൂറിലധികം ഗായകരെയും

ഇരുപത്തി അഞ്ചിലധികം പ്രഗത്ഭരായ അവതാരകരെയും ഈ പരിപാടിയിലൂടെ

ജനങ്ങൾക്ക് പരിചയ പ്പെടു ത്താൻ കഴിഞ്ഞു

 

ഈ എപ്പിസോഡിൽ രവി നായർ ,ജെറിൻ ജോർജ്ജ് അലക്സ് ഫ്രാൻസിസ് ലിജി  എന്നിവർ ഗാനമാലപിക്കും . വയലാർ രാമവർമ്മ യ്‌ക്ക് സ്‌മരണാജ്ഞലി അർപ്പിച്ച്  തിരഞ്ഞെടുത്ത ഗാനങ്ങളായി ഗായകർ പ്രേക്ഷർക്ക് മുന്നിൽ എത്തുന്നു .

 

സിബി ഡേവിഡ്,ഡോ. ജിൽസി ഡിൻസ് ,  എന്നിവരാണ് അവതാരകർ ബോബി ബാൽ അവതരണ സഹായവും നൽകുന്നു .

 

ഫോമാ മലയാളി ഹെൽപ്പ് ലൈൻ വഴിയായി സാന്ത്വന സംഗീതം ആയിരകണക്കിന് സംഗീതാസ്വാദകരിലെത്തുകയാണ് . സേവന  മനസ്സുള്ള അമേരിക്കൻ മലയാളി സംഗീത പ്രേമികളുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി മനുഷ്യ ഹൃദയങ്ങളിൽ സ്നേഹ മഴയായി പെയ്തിറങ്ങുന്നു സാന്ത്വന സംഗീതം.

സിജി ആനന്ദ് സിറിയക് മാളിയേക്കൽ ജെയിൻ മാത്യൂസ് സജൻ മൂലപ്ലാക്കൽ റോഷിൻ മാമ്മൻ സാജു ജോസഫ് എന്നിവരാണ് കോർഡിനേറ്റർസ് . മഹേഷ് മുണ്ടയാടി ഫേസ്ബുക് ലൈവും ( ഇവെന്റ്സ് യു എസ് എ ) കണ്ണൻ കലാവേദി ഡിസൈൻ ഗ്രാഫിക്സ് ഉം നിർവഹിക്കുന്നു

 

ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ് ,  ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ ട്രെഷറർ തോമസ് ടി ഉമ്മൻ ,  വൈസ് പ്രസിഡന്റ് പ്രദീപ് നായർ ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ  എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാവിധ  പിന്തുണയും നൽകി സംരംഭത്തിന്റെ നടത്തിപ്പ് സുഗമമാക്കുന്നു

 

We cordially welcome to

Swanthana Sangeetham

Every Sunday

Time: 8:00 PM (ET)

Join Zoom Meeting

https://us02web.zoom.us/j/310165332

 

Meeting ID: 310 165 332

 

Audio call:

301 715 8592

ID 310 165 332 #

Pass word 910498#

ഹൃദയങ്ങളിൽ തേന്മഴയായി ഫോമാ യുടെ സാന്ത്വന സംഗീതം തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക