Image

ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ഇളയദളപതി

Published on 24 October, 2020
ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ഇളയദളപതി


ഫാന്‍സ് അസോസിയേഷന്‍ അം?ഗങ്ങള്‍ക്കൊപ്പമുള്ള ഇളയ ദളപതിയുടെ ചിത്രങ്ങള്‍ പുറത്ത്. മാസ്റ്റര്‍മൂവി ഓഫ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ആരാധകരോടൊപ്പം നില്‍ക്കുന്ന വിജയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് താടിയിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ദളപതി വിജയുടെ ഫാന്‍സിനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഇത് പുറത്തുവന്നിരിക്കുന്നത്.

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്ന സമയത്താണ് ഫാന്‍സിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ അത്തരം വാര്‍ത്തകളോട് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല. മാസ്റ്ററാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞത് ചിത്രം തിയേറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക എന്നാണ്. ഒടിടി റിലീസിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക