Image

ഓർമ്മയുണ്ടാവണം (കവിത-മിനി സുരേഷ്)

Published on 25 October, 2020
ഓർമ്മയുണ്ടാവണം (കവിത-മിനി സുരേഷ്)
അധികാരത്തിന്റെ,സ്തുതി ഗീതങ്ങളുടെ
ഓർമ്മപ്പെടുത്തലുകൾക്കപ്പുറം
രാഷ്ട്രീയം രാഷ്ട്രസേവനത്തിനെന്നൊരു
അഗ്നിശബ്ദത്തിൻ പൊരുളറിയുക.

സംവാദങ്ങൾ,വിവാദങ്ങളുടെ
അവ്യക്തതയിലലയുമ്പോഴും
മാതാവും,മാതൃഭൂമിയും സ്വർഗ്ഗത്തേക്കാൾ
മഹത്തരമാണെന്ന പുണ്യമന്ത്രമുരുവിടുക.

നിസ്വാർത്ഥതയുടെ തപസ്യയിൽ
ചിന്താസരണിയെ ജ്വലിപ്പിച്ചവർ.
ത്യാഗസമർപ്പണങ്ങളിലെരിഞ്ഞവർ
ആദർശത്തിനാത്‌മജ്യോതികളണയാതെ കാത്തവർ

സൂര്യനസ്തമിക്കാത്ത നാടിന്നസതമയം
ഭാരതാംബ തൻ മണ്ണിൽകാണാൻ കൊതിച്ചവർ.
നവഭാരതോദയത്തിനായ് പ്രതിജ്ഞയെടുത്തവർ
സ്മരണയിൽ. ചേർക്കുക നിത്യമെന്നും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക