അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനും പിന്തുണ അര്‍പ്പിച്ച് കൊച്ചിന് സിറ്റിയില്‍ പടുകൂറ്റന്‍ ബോര്‍ഡ്.
തെരഞ്ഞെടുപ്പ് അടുത്താല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും വോട്ട് തേടിയും പോസ്റ്റുകളും കൂറ്റന്‍ ബോര്‍ഡുകളും പ്രത്യക്ഷപ്പെടുന്നത് സര്‍വ്വസാധാരണമാണ്. ഏഴാം കടലിനക്കരെ അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടന്നാലും മലയാളികള്‍ ഈ പതിവ് മറക്കില്ല എന്നുള്ളതിന് തെളിവാണിത്.
നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനും പിന്തുണയുമായി കൂറ്റന്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കൊച്ചിയുടെ ഹൃദയഭാഗത്തുള്ള എംജി റോഡിലാണ്.