Image

മലപ്പുറം ജില്ലയില്‍ 653 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Published on 25 October, 2020
മലപ്പുറം ജില്ലയില്‍ 653 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില് 653 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
വിദഗ്ധ ചികിത്സക്ക് ശേഷം 1,052 പേര് രോഗമുക്തരായി
നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 612 പേര്ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര് 22 പേര്
എട്ട് ആരോഗ്യ പ്രവര്ത്തകര്ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില് 11,683 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 55,088 പേര്
612 പേര്ക്കാണ് നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ വൈറസ്ബാധ സ്ഥിരീകരിച്ചത്. 22 പേര് ഉറവിടമറിയാതെയും രോഗബാധിതരായി. എട്ട് ആരോഗ്യ പ്രവര്ത്തകര്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില് ആറ് പേര് ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയതും അഞ്ച് പേര് വിവിധ വിദേശ രാജ്യങ്ങളില് നിന്നെത്തിയവരുമാണ്.
അതിനിടെ ജില്ലയ്ക്ക് ആശ്വാസമായി ഇന്ന് 1,052 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില് രോഗമുക്തരായവരുടെ എണ്ണം 35,688 ആയി.
നിരീക്ഷണത്തില് 55,088 പേര്
55,088 പേരാണ് ഇപ്പോള് ജില്ലയില് നിരീക്ഷണത്തിലുള്ളത്. 11,683 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില് നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില് 468 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില് 1,105 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര് വീടുകളിലും കോവിഡ് കെയര് സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില് നിന്ന് പരിശോധനക്കയച്ച 2,48,063 സാമ്പിളുകളില് 3,422 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 206 പേരാണ് കോവിഡ് ബാധിതരായി ജില്ലയില് മരണമടഞ്ഞത്.
ജില്ലാതല കണ്ട്രോള് സെല് നമ്പറുകള്: 0483 2737858, 2737857, 2733251, 2733252, 2733253.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക