Image

ആതുരസേവകര്‍ക്ക് അഭിവാദനം അര്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഒരു സ്‌നേഹ സാന്ത്വനഗീതം

Published on 25 October, 2020
 ആതുരസേവകര്‍ക്ക് അഭിവാദനം അര്‍പ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഒരു സ്‌നേഹ സാന്ത്വനഗീതം

ബാസല്‍ : രോഗാതുരര്‍ക്ക് ആശ്വാസമേകിയും ആതുര സേവകര്‍ക്ക് ആദരവും അഭിവാദനവും അര്‍പ്പിച്ച് വിതുമ്പുന്ന ഹൃദയത്തില്‍ നിന്നും ഉതിര്‍ന്ന ഹൃദയഹാരിയായ സംഗീതമാണ് സ്‌നേഹ സാന്ത്വനഗീതം.

രോഗമുക്തിക്കും മനഃശാന്തിക്കും മ്യൂസിക് ഒരു സിദ്ധൗഷധമാണെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. നിത്യവും നോവായ് പടരുന്ന കൊറോണ വൈറസ് രോഗമൂലം ഉണ്ടാകുന്ന മരണവാര്‍ത്തകള്‍ നമ്മേ നിസാഹായകരും നിദ്രഹീനരും ഭയചികിതരുമാക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ അവസരത്തിലാണ് സ്‌നേഹ സാന്ത്വനഗീതത്തിന്റെ പ്രസക്തി നമ്മെ തേടിയെത്തുന്നത്.

ഈ സമാശ്വാസ സംഗീതത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ടോം കുളങ്ങരയും ഈണമിട്ടിരിക്കുന്നത് മലയാളികള്‍ക്ക് ഒട്ടനവധി നല്ല ഗാനങ്ങള്‍ സമ്മാനിച്ച സ്വിസ് ബാബുവുമാണ്.

മൂന്നുപതിറ്റാണ്ടായി ഭക്തിഗാനരംഗത്ത് ഭാവഗായകനെന്ന് അറിയപ്പെടുന്ന ബിജു മൂക്കന്നൂരും വേറിട്ട ശബ്ദം കൊണ്ട് പിന്നണിഗാനരംഗത്ത് മുന്നണിയിലുള്ള അനുഗ്രഹീത ഗായിക ചിത്ര അരുണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത് രാജഗിരി ഹോസ്പിറ്റല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അലക്‌സ് വരാപ്പുഴക്കാരന്‍ സിഎംഐ യാണ്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക