ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ദമ്പതീ വര്‍ഷ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍
EUROPE
25-Oct-2020
EUROPE
25-Oct-2020

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ദമ്പതീ വര്‍ഷാചരണത്തോടനുബന്ധിച്ചു ദമ്പതികള്‍ക്കായി ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കയായി പ്രാര്‍ഥനാ പഠന ക്ലാസുകളും ദമ്പതീ വിശുദ്ധീകരണ ധ്യാനവും സംഘടിപ്പിക്കുന്നു.
നവംബര്‍ 21 നു (ശനി) വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ നടക്കുന്ന ക്ലാസില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ അതായത് 2015 ജനുവരി ഒന്നു മുതല്‍ വിവാഹിതരായ ദമ്പതികള്‍ക്കായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫും എറണാകുളം അങ്കമാലി രൂപതയുടെ കുടുംബ പ്രേഷിത രംഗത്തു ദീര്‍ഘ കാലമായി പ്രവര്‍ത്തിക്കുന്ന റൈഫണ്‍ ജോസഫ് ആന്‍ഡ് ടെസി റൈഫണ്‍ ദമ്പതികളുമാണ് നേതൃത്വം കൊടുക്കുന്നത്.
.jpg)
സൂമിലൂടെ നടക്കുന്ന ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ ഓരോ ഇടവക / മിഷന്‍ കേന്ദ്രങ്ങളിലെ ട വൈദികര്‍ വഴി റജിസ്റ്റര്‍ ചെയ്യേണ്ടതാണ് .
നവംബര്‍ 26,27,28 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എല്ലാ ദമ്പതികള്‍ക്കുമായി ഡാനിയല്‍ പൂവണ്ണത്തിലച്ചന്‍ നയിക്കുന്ന ദമ്പതി വിശുദ്ധീകരണ ധ്യാനം (YOUTUBE വഴി) ഉണ്ടായിരിക്കും.
വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കലും ദമ്പതീവര്‍ഷ കോഓര്‍ഡിനേറ്റര്‍ മോണ്‍. ജിനോ അരിക്കാട്ട് എംസിബിഎസും അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments