Image

കോട്ടയം നഗരത്തില്‍ മദ്യപസംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു

Published on 25 October, 2020
കോട്ടയം നഗരത്തില്‍ മദ്യപസംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു

കോട്ടയം: നടുറോഡില്‍ മദ്യപസംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു. തലയ്ക്ക് പരിക്കേറ്റ കോട്ടയം വാരിശ്ശേരി കൊടിപ്പുറത്ത്  
കുമാറി (38) നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ വാരിശ്ശേരി തെക്കേടത്ത് ജോമോന്‍ (40), മള്ളൂശ്ശേരി പാറയ്ക്കല്‍ ശ്രീരാജ് (27) വാരിശ്ശേരി സ്വദേശി രതിഷ് (35) എന്നിവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ വാരിശ്ശേരി കവലയിലായിരുന്നു സംഘട്ടനം. നേരത്തെ അക്രമികള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കമുണ്ടാവുകയും പരിക്കേറ്റ കുമാര്‍ മറ്റ് അംഗങ്ങളെ മര്‍ദിക്കുകയും ചെയ്തു.  തുടര്‍ന്ന് സ്ഥലത്തു നിന്ന് രക്ഷപെട്ട കുമാറിനെ പരിക്കേറ്റ മറ്റുള്ളവര്‍ ആയുധങ്ങളുമായി പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക