Image

വേദോപനിഷത്തുകൾ വായിച്ച് വയലാർ കമ്മ്യൂണിസ്റ്റ് കവിയായി: കെ ജയകുമാർ

Published on 26 October, 2020
വേദോപനിഷത്തുകൾ വായിച്ച് വയലാർ കമ്മ്യൂണിസ്റ്റ് കവിയായി:  കെ ജയകുമാർ
മാനിഫെസ്റ്റൊ വായിച്ച് കമ്മ്യൂണിസ്റ്റ് കവിയായ കവിയല്ല, പക്ഷെ വേദോപനിഷത്തുകൾ വായിച്ച് കമ്മ്യൂണിസ്റ്റ് കവിയായ മനീഷിയാണ്‌ വയലാർ. കവിയെന്ന നിലയിൽ ഒരു കാവ്യശൃംഖലയുടെ തുടർച്ചയാണ്‌ താനെന്ന് വയലാറിന്‌ അറിയാമയിരുന്നു. ആധൂനിക മാനവികതയിൽനിന്നും ഊർജ്ജം ഉൾക്കൊണ്ട കവി പുരോഗമന പാതയിൽ നിലയുറപ്പിച്ചു. ഭാരതീയതേയും ആധുനികതേയും കൂട്ടിയോജിപ്പിച്ച കവിതകളാണ്‌ സർഗ്ഗസംഗീതത്തിൽ ഉള്ളത്. സർഗസംഗിതം അടക്കം വയലാറിന്റെ കവിതകൾ വേണ്ടത്ര പഠനവിധേയമായിട്ടില്ല. ചലചിത്ര ഗനങ്ങളുടെ പ്രസിദ്ധി അതിനൊരു തടസ്സവുമായി. വയലാറിന്റെ ഗാനരചന സിദ്ധിയെ പ്രണമിക്കാത്ത ഒരു ഗാനരചയിതാവും കേരളത്തിലില്ല. അപാരമായ കവിത്വസിദ്ധിയും, ഭാരതീയ കാവ്യസംസ്കരത്തിന്റെ ഒരു കണ്ണിയായതും വയലാറെന്ന ‘അത്ഭുത’ത്തെ സൃഷ്ടിച്ചു. നാഷ്‌വിൽ സാഹിതിയുടെ വയലാർ ദിനം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ കെ ജയകുമാർ ഐ എ എസ്.

കാലം, പ്രകൃതി, ഈശ്വരൻ, മാനവികത, സ്ത്രീ, പ്രണയം തുടങ്ങിയ വിഷയങ്ങൾ തന്റെ രചനകളിൽ വയലാർ സന്നിവേശിപ്പിച്ചു. ഋതുക്കൾ പോലെ പ്രകൃതി തന്ന വരദാനമാണ്‌ സ്ത്രീ. വയലാറെഴിതിയ അനേകം ഗാനങ്ങൾ ഉദാഹരിച്ച്കൊണ്ട് വയലാറിന്റെ മകൻ ശ്രീ ശരത് ചന്ദ്ര വർമ്മ വയലാർ ദിനത്തിന്‌ ആശംസ അർപ്പിച്ചു.

“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” എന്ന വരികൾ ഒന്നു മാത്രം മതി വയലാറിന്റെ മഹത്വം മനസ്സിലാക്കാനെന്ന് നോവലിസ്റ്റും, ചെറുകഥാകൃത്തുമായ ശ്രീ തമ്പി ആന്റണി വയലാർ ദിനത്തിന്‌ ആശംസ നേർന്ന് കൊണ്ട് പറഞ്ഞു.

സാഹിതി ചെയർമാൻ അമ്പഴക്കാട്ട് ശങ്കരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാഹിതി വൈസ് ചെയർമാൻ ശ്രീ ഷിബു പിള്ള സ്വാഗതം ആശംസിച്ചു. സാഹിതി ജനറൽ കൺവീനർ അശോകൻ വട്ടക്കാട്ടിൽ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. സാഹിതി കോർ കമ്മിറ്റി അംഗം വരുൺ നായർ കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്ന് ശ്രീ അനിൽ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന, വയലാറിന്റെ കവിതകളും ഗാനങ്ങളും ചേർന്ന സർഗ്ഗസംഗീത വിരുന്നിൽ കവികളായ ഡോ: സുകുമാർ കനഡ, ബിന്ദു ടിജി, അനാശ്വർ മാമ്പിള്ളി, അഭിരാമി അനിൽ, ലിനു രാജ്, രാജീവ് ചന്ദ്രമന, രാജു കാണിപ്പയ്യൂർ എന്നിവർ പങ്കെടുത്തു.


പരിപാടിയുടെ വീഡിയൊ ലിങ്ക് തഴെ കോടുക്കുന്നു:
Join WhatsApp News
ബി ജെ പി കുപ്പായക്കാര്‍ 2020-10-26 09:36:45
കേരളത്തിലെ ക്രൈസ്തവരിൽ ഒരു ബിജെപി ചായവ്....! ഒരു സംഘപരിവാർ അനുകൂലം ഉണ്ടാക്കുന്നില്ലേ...? ഉണ്ടാകുന്നു എന്നുള്ളത് ഒരു വലിയ സത്യമാണ്..!എന്റെ പല സുഹൃത്തുക്കളും സംഘപരിവാർ അനുകൂലമായ കാര്യങ്ങൾ പറയുവാൻ തുടങ്ങി...! അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ചില ബിഷപ്പുമാരും അച്ഛന്മാരും വളരെ സീനിയർ ആയിട്ടുള്ള ക്രൈസ്തവ പ്രാസംഗികരും ചില സീനിയർ പാസ്റ്റർസ് അവരും അനുകൂലമായിട്ടാണ് പറയുന്നത്..!കുറച്ചുദിവസമായി വിശദമായി പലരോടും ചോദിച്ചു.. എന്താണ് ഇങ്ങനെ ഒരു paradigm shift വരാനുണ്ടായ കാരണം..? നിങ്ങളും മൈനോറിറ്റി അല്ലേ...?
പള്ളി കൃഷി 2020-10-26 11:15:07
ഹിന്ദു ഉണരണം, എന്നിട്ട് പല്ലു തേച്ച്, കുളിച്ച്, അപ്പിയിട്ടതിനു ശേഷം വാത്സ്യായന സ്തോത്രം ജപിച്ച് അച്ചായത്തികളെ വളച്ച് (അതിന്‌ വേണ്ടി ഇച്ചിരെ ബീഫോക്കെ തിന്നാം, കൊഴപ്പമില്ല) ഈ ടൈപ്പ് കുരിശുകൃഷിക്കാർക്കെതിരെ പൂർവ്വാധികം ശക്തിയോടെ പ്രതികരിക്കണം. ജയ് സങ്കസത്തി! ധ്വജപ്രണാമം!- Narayanan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക