Image

ധ്യാന്‍ ശ്രീനിവാസന്റെ രചനയില്‍ മഞ്ജു വാര്യരുടെ 50-ാം ചിത്രം ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

Published on 26 October, 2020
ധ്യാന്‍ ശ്രീനിവാസന്റെ രചനയില്‍ മഞ്ജു വാര്യരുടെ 50-ാം ചിത്രം ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍
മഞ്ജു വാര്യരുടെ 50-ാം ചിത്രം പുറത്ത് വരുന്ന സന്തോഷത്തിലാണ് പ്രേക്ഷകര്‍ മുഴുവന്‍. '9 എംഎം' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വജിച്ചിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസന്‍ ആണ്. ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടത് ലാലേട്ടനാണ്

നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇതില്‍ ധ്യാനും അഭിനയിക്കുന്നു എന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മാണം. സഹനിര്‍മ്മാണം ടിനു തോമസ്.


ധ്യാന്‍ ശ്രീനിവാസന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായിക. നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് '9 എംഎം' എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ കരിയറിലെ അന്‍പതാം ചിത്രമാണ് ഇത്.

വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക