Image

ഇലക്ഷൻ: കേരള ഡിബേറ്റ് ഫോറം (സൂം) കോണ്‍ഫറന്‍സ് ഒക്‌ടോ. 31 നും നവംബര്‍ 1 നും ഉച്ചക്കു 12 മുതല്‍

എ.സി. ജോര്‍ജ് Published on 27 October, 2020
ഇലക്ഷൻ:  കേരള ഡിബേറ്റ് ഫോറം (സൂം) കോണ്‍ഫറന്‍സ്   ഒക്‌ടോ. 31 നും നവംബര്‍ 1 നും ഉച്ചക്കു 12 മുതല്‍
ഹ്യൂസ്റ്റന് : അമേരിക്കന്‍ ജനതയുടെ അവിഭാജ്യ ഘടകമായ രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കന്‍ മലയാളികള്‍ക്കും ഈ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ അത്യന്തം പ്രാധാന്യമുള്ളതും വിധി നിര്‍ണ്ണായകവുമാണ്. തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വളരെ വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷന്‍ മിനി സംവാദങ്ങളും, ജനകീയ ശബ്ദവും പ്രതിഫലനങ്ങളും അഭിപ്രായങ്ങളും യു.എസില്‍ അങ്ങോളമിങ്ങോളം മലയാളികള്‍ക്ക് വെര്‍ച്ചുവല്‍ (സൂം) മീറ്റിംഗിലൂടെ തുറന്നു കൊടുക്കുകയാണ്. കേരള ഡിബേറ്റ് ഫോറം, യു.എസ്.എ. താല്‍പ്പര്യമുള്ള ചില ലോക്കല്‍ ഇലക്ഷന്‍   സ്ഥാനാര്‍ത്തികളും, വിഷയങ്ങളും കൂടി ചര്‍ച്ച ചെയ്യപ്പെടും.

റിപ്പബ്ലിക്കനെന്നോ, ഡെമോക്രാറ്റെന്നോ ഉള്ള കക്ഷിഭേദമെന്യെ തികച്ചും നിഷ്പക്ഷവും നീതിയും പുലര്‍ത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്റെ ഈ അഭിപ്രായ സംവാദ ഓപ്പണ്‍ ഫോറത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. സംഘാടകരുടെ നിര്‍ദ്ദേശങ്ങളും, അഭ്യര്‍ത്ഥനകളും പാലിക്കണമെന്നു മാത്രം. സംഘാടകര്‍ നിശ്ചയിച്ചിരിക്കുന്ന ഫോര്‍മാറ്റില്‍ മാത്രമായിരിക്കും കോണ്‍ഫറന്‍സും, സംവാദവും, സമയക്രമങ്ങളും. സാധിക്കുന്ന അത്ര ആളുകളുടെ അഭിപ്രായങ്ങളും വാദമുഖങ്ങളും അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. അല്ലാതെ പ്രഗത്ഭരെന്നു പറയുന്ന മൂന്നോ നാലോ ആള്‍ക്കാര്‍ക്കു മാത്രം അഭിപ്രായങ്ങള്‍ പറയാനും, സംവേദിക്കാനും മറ്റുള്ളവരെ വെറും നോക്കുകുത്തികളും ശ്രോതാക്കളും കാണികളുമാക്കുന്ന രീതിയിലുള്ള പതിവു പരിപാടിയാക്കാനല്ല ഡിബേറ്റ് ഫോറം ശ്രമിക്കുന്നത്. അങ്ങനെ എല്ലാവര്‍ക്കും തുല്യ സമയം തുല്യനീതി കൊടുക്കുന്നതുകൊണ്ടുള്ള ന്യൂനതകള്‍ പരമാവധി കുറയ്ക്കാനാണ് സംഘാടകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുന്നതും. ജനാധിപത്യത്തില്‍ പ്രഗത്ഭര്‍ക്കും സാധാരണക്കാര്‍ക്കും ഓരോ വോട്ടു വീതം മാത്രമാണല്ലോ. അതിനാല്‍ ഈ വെര്‍ച്ചുല്‍ കോണ്‍ഫറന്‍സില്‍ വരുന്ന പൊതുജനങ്ങളുടെ അഭിപ്രായങ്ങളും, വാദമുഖങ്ങളും, പ്രതിഫലനങ്ങളും, ജനശബ്ദമായി അലയടിച്ച് അതിന്റെ പോസിറ്റീവ് ഫലം നമ്മുടെ എല്ലാം വോട്ടിംഗില്‍ കൂടി കലാശിക്കട്ടെ എന്ന ആശംസയോടെയാണ് കേരള ഡിബേറ്റ് ഫോറം, യു.എസ്.എ. ഈ ബൃഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഈ പൊതു പരിപാടിയില്‍ല്‍ സംബന്ധിക്കുന്നവരുടെ വാക്കുകള്‍ക്കൊ പെരുമാറ്റങ്ങള്‍ക്കൊ സംഘാടകര്‍ ഉത്തരവാദികളല്ലാ. 

ഒക്‌ടോബര്‍ 31 ശനി, നവംബര്‍ 1 ഞായര്‍ എന്നീ രണ്ടു തീയതികളില്‍ ഉച്ചക്കു 12 മുതല്‍ (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം, ന്യൂയോര്‍ക്ക് ടൈം) വെര്‍ച്ചുല്‍ കോണ്‍ഫറന്‍സ്, ന്യുസ് കവറേജ് ബ്രോഡ്കാസ്റ്റ്്ആരംഭിക്കുക. ഈ ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍ തല്‍സമയം ഫെയ്‌സ് ബുക്ക് - യൂട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഈ പ്രോഗ്രാം ഭാഗികമായിട്ടോ മുഴുവനായിട്ടോ ബ്രോഡ്കാസ്റ്റ് ചെയ്യുവാനുമുള്ള അനുമതിയും അവകാശവുമുണ്ടായിരിക്കുന്നതാണ്. ഈ രണ്ടു ദിവസവും (സൂം) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സൂം) ആപ്പു തുറന്നു താഴെ കാണുന്ന ഐ.ഡി തുടര്‍ന്ന് പാസ്‌വേര്‍ഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ഉച്ചക്കു12.എന്ന ഈസ്റ്റേണ്‍ സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്ച്വല്‍ (സൂം) മീറ്റിംഗില്‍ പ്രവേശിക്കുക. നവംബര്‍ 1ന് ക്ലോക്ക് 1 മണിക്കൂര്‍ പുറകോട്ടു തിരിക്കുന്ന കാര്യവും ഓര്‍ക്കുക.  

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:-
എ.സി. ജോര്‍ജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, 
തോമസ് ഓലിയാല്‍കുന്നേല്‍ : 713-679-9950, സജി കരിമ്പന്നൂര്‍ : 813-401-4178, 
തോമസ് കൂവള്ളൂര്‍ : 914-409-5772, ജോസഫ് പൊന്നോലി : 832-356-7142

സൂം. മീറ്റിങ്ങില്‍ പ്രവേശിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കു ഉപയോഗിക്കുക.

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

അല്ലെങ്കില്‍, സൂം ആപ്പു തുറന്നു എൈഡി, പാസ്‌വേഡ് കൊടുത്തു കയറുക.

Meeting ID: 223 474 0207
Passcode: justice
   
ഇലക്ഷൻ:  കേരള ഡിബേറ്റ് ഫോറം (സൂം) കോണ്‍ഫറന്‍സ്   ഒക്‌ടോ. 31 നും നവംബര്‍ 1 നും ഉച്ചക്കു 12 മുതല്‍
Join WhatsApp News
കടകളെല്ലാം പോലീസുകാരുടെയല്ല 2020-10-27 15:41:31
കൊള്ളക്കാർ ഒഴിവാക്കുന്ന കടകൾ: ജോലി ചെയ്യുമ്പോൾ ഇടാനുള്ള വർക്ക് ബൂട്ട് വിൽക്കുന്ന കടകൾ, പുസ്തക സ്റ്റോറുകൾ, പച്ചക്കറികൾ, പലവ്യഞ്ചനങ്ങൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ വിൽക്കുന്ന കടകൾ. അവർക്ക് അതൊന്നും വേണ്ടാ, ബ്രാൻഡ് ഐറ്റംസ് മാത്രം മതി!!! ഇതൊക്കെ എന്താണ് നമ്മളോട് കാണിച്ചു തരുന്നത്? ചെവിയുള്ളവർ കേൾക്കട്ടെ, കണ്ണുള്ളവർ കാണട്ടെ, വെളിച്ചം ഇരുൾമാറ്റി നിങ്ങളെ നയിക്കട്ടെ. നിയമവാഴ്ച, സ്വതന്ത്രമായ സമ്പദ്‌വ്യവസ്ഥ, രക്ഷിക്കാനായി പോലീസ് എന്നിവ പിന്തുണയ്‌ക്കുന്ന ഒരു നേതാവിനെയാണ് നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഒരു ശക്തിക്കും വാങ്ങാനോ വിൽക്കാനോ കഴിയാത്ത നേതാവിനെയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ... വോട്ടുചെയ്യുക ട്രംപിന് വേണ്ടി
ഒരു പാവം വോട്ടർ 2020-10-27 19:31:43
ഇവിടെ ചില മീഡിയകൾ തുറന്നാൽ ചില വമ്പൻമാരെന്നഭിമാനിക്കുന്നവരുടെ അധികവും വിഡ്ഢിത്തം നിറഞ്ഞ എലെക്ഷൻ വാദഗതികൾ ആണ് കേൾക്കുന്നത്. പാവപ്പെട്ട എൻ്റെ മാതിരിയുള്ള മലയാളവും, കുറച്ചു പൊട്ട ഇംഗ്ലീഷും മാത്രം അറിയാവുന്നവരുടെ ഒരഭിപ്രായവും പറയാനും കേൾക്കാനും ഒരു മീഡിയയും അവസരം തരുന്നില്ല. എന്നാൽ കേരള ഡിബേറ്റ് ഫോറം വമ്പർക്കും, പിമ്പർക്കും അവസരം കൊടുക്കുന്നതിൽ സന്തോഷം. എല്ലാർക്കും മുഖം നോക്കാതെ അവസരം കൊടുക്കുമ്പോൾ അതിൻ്റെ കൂടുതൽ ബുദ്ധിമുട്ടുണ്ട്‌ . എങ്കിലും ഇതു കൂടുതൽ ജനഗീയമാക്കാൻ ശ്രമിക്കുന്നത് ഏറ്റവും നല്ലതാണ് . ഞാനും ഓപ്പൺ ഫോറത്തിന് 2 ദിവസവും വരുന്നുണ്ട് . എല്ലാരും പറയുന്നത് കേൾക്കാമല്ലോ . എനിക്കും വല്ലതും തുറന്നു പറയാമല്ലോ? ആശംസകൾ
അമേരിക്കൻ റെപ്പായി 2020-10-28 00:06:44
സിന്ദാബാദ് ട്രമ്പ് സിന്ദാബാദ് ..തോറ്റിട്ടില്ല തൊട്ടിട്ടില്ല ട്രമ്പ് തോറ്റിട്ടില്ല. ട്രമ്പിനെ തൊട്ടുകളിച്ചാൽ ആകളി തീക്കളി നോക്കിക്കോ? ജയ് ജയ് ട്രമ്പ്
റപ്പായിച്ചേട്ടന്‍ ഹൂസ്ടന്‍ 2020-10-28 01:02:33
ഞാന്‍ വരും അടിച്ചു ഫിറ്റായി വരും, ചോദ്യങ്ങള്‍ തുടരെ ചോദിക്കും. ഒരുത്തനെയും സംസാരിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എന്നെ കട്ട് ചെയ്താല്‍ ജോര്‍ജിനെ വീട്ടില്‍ ചെന്നു ചീത്ത വിളിക്കും. പോട്ടെ സാരമില്ല എന്ന് പറഞ്ഞു താങ്കള്‍ എന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ വിളിക്കും. 2 മുട്ട, ഒരുകുറ്റി പൂട്ട്, ഏതക്ക പുഴുങ്ങിയത് , ബ്ലു ബെറി യോഗേര്‍ട്ട് -നല്ല കോഫി. ഇതൊക്കെ കരുതിക്കോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക