Image

പൂഞ്ഞാറില്‍ വിദ്യാര്‍ത്ഥികള്‍ കുരിശിനെ അവഹേളിച്ച സംഭവം; ക്ഷമ പറയാമെന്ന വ്യവസ്ഥയില്‍ കേസ് ഒത്തുതീര്‍പ്പാക്കി

Published on 27 October, 2020
പൂഞ്ഞാറില്‍ വിദ്യാര്‍ത്ഥികള്‍ കുരിശിനെ അവഹേളിച്ച സംഭവം; ക്ഷമ പറയാമെന്ന വ്യവസ്ഥയില്‍ കേസ് ഒത്തുതീര്‍പ്പാക്കി

കോട്ടയം: പൂഞ്ഞാറിലെ തീര്‍ത്ഥാടന കേന്ദ്രമായ പുല്ലപാറ കുരിശടിയിലെ കുരിശില്‍ കുട്ടികള്‍ കയറിയിരുന്ന സംഭവം ഒത്തുതീര്‍പ്പിലേയ്ക്ക്. 


കുരിശിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്‌ പൂഞ്ഞാര്‍ സെന്റ്. മേരീസ് ഫൊറോന പള്ളി നല്‍കിയ പരാതിയില്‍ 14 കുട്ടികള്‍ക്കെതിരെയാണ ്‌കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. 


ഈരാറ്റുപ്പേട്ട പോലീസ് സ്റ്റേഷനില്‍ വെച്ച്‌ കുട്ടികളുടെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വൈദികരോടും പള്ളി അധികാരകളോടും പരസ്യമായി മാപ്പ് പറയണമെന്ന വ്യവസ്ഥയിലാണ് കേസ് ഒത്തുതീര്‍പ്പിലേയ്ക്ക് എത്തിയത്.

സ്ഥലം എംഎല്‍എ പിസി ജോര്‍ജിന്റെ മധ്യസ്ഥതയിലാണ് കേസ് ഒത്തുതീര്‍പ്പായത്. 


സംഭവത്തെ തുടര്‍ന്ന് വികാരി ഫാ.മാത്യു കടുകുന്നേലിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ സംഭവത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. കുരിശിനെ അവഹേളിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്താനും യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.


കുരിശടിയിലെ കുരിശില്‍ കുട്ടികള്‍ കയറിയിരുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ, കുരിശിനെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെട്ടെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്.


ഇതേ സമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി ക്രിസ്ത്യന്‍ പള്ളിയിലെത്തി. ഈരാറ്റുപേട്ട പള്ളി ഇമാം ഉള്‍പ്പെടെയുള്ളവരാണ് ക്രിസ്ത്യന്‍ ദേവാലയത്തിലെത്തി കുട്ടികളുടെ പ്രവൃത്തിയില്‍ പുരോഹിതരോടും വിശ്വാസികളോടും ക്ഷമ ചോദിച്ചത്.


ഈരാറ്റുപേട്ട സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി വൈദികരെ കണ്ട ശേഷം മഹല്ല് കമ്മിറ്റി അംഗങ്ങള്‍ പള്ളിയങ്കളത്തില്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.


അതേസമയം, കക്കടാംപൊയില്‍ കുരിശുമലയിലെ കുരിശില്‍ കയറി നിന്ന് ചിത്രമെടുത്ത സംഭവത്തിലും പൂഞ്ഞാറിലെ സംഭവത്തിലും പ്രതിഷേധിച്ച്‌ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്.

Join WhatsApp News
josecheripuram 2020-10-28 00:44:06
This is were religious tolerance comes, This could have turned very ugly, if some other religion was insulted. There are basic things Parent's should teach children. To respect every human, Every religion. Home the first place you learn,If you respect your Parents&religion you will respect other's parent&Religion.
അന്റ്റി മത വയറസ് 2020-10-28 01:26:54
മുഹമ്മദ് നബിയുടെ കാർട്ടൂൺ കാണിച്ച് ക്ലാസെടുത്തു എന്ന കുറ്റത്തിന് സാമുവൽ പാറ്റി എന്ന അധ്യാപകനെ കഴുത്തറുത്ത് കൊന്ന ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മതഭീകരതയുടെയും ഇസ്ലാമോഫോബിയയുടെയും വിവിധ വശങ്ങൾ ചർച്ച ചെയ്തുകൊണ്ട് രവിചന്ദ്രൻ സി അവതരിപ്പിച്ച 'പടം വരച്ചാൽ പടം' എന്ന പ്രഭാഷണത്തിന്റെ പൂർണ്ണരൂപം കാണുവാൻ: https://youtu.be/Kh_lHbR94ZQ പതിനെട്ട് വയസുകാരനായ ഒരു യുവാവിനെ, നിരായുധനായ ഒരു മനുഷ്യന്റെ കഴുത്തറുത്തുകൊല്ലാൻ പോലും പ്രാപ്തനാക്കുന്ന പ്രബോധനങ്ങളുടെ യഥാർത്ഥ ഉറവിടം എന്താണ്? സഹജീവികളുടെ ജീവനെടുക്കുന്ന മതഭീകരതയെ കണ്ണുകളടച്ച് ന്യായീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്? നിർമ്മലമായ മനുഷ്യ ഹൃദയങ്ങളിൽ ഇസ്ലാമോഫോബിയ നിറയ്ക്കുന്നത് ആരാണ്? ആന്റിവൈറസ് ടെലിഗ്രാം ഗ്രൂപ്പ് ചർച്ച ചെയ്യുന്നു. ഈ ചർച്ചയിൽ പങ്കെടുക്കാൻ ആന്റിവൈറസ് ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകൂ : https://t.me/AntiVirusGroup/- Chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക