Image

ആ ആറുവര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല!! പാര്‍വതി പറയുന്നു

Published on 29 October, 2020
ആ ആറുവര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല!! പാര്‍വതി പറയുന്നു

മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് നടന്‍ ജയറാമിന്റെത്. നടി പാര്‍വതിയും കാളിദാസും ചക്കിയും അടങ്ങുന്ന ഈ കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമാണ്. ആറു വര്‍ഷം മാത്രമാണ് പാര്‍വതി അഭിനയ രംഗത്ത് ഉണ്ടായിരുന്നത്. അക്കാലത്തെക്കുറിച്ചു താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചതിങ്ങനെ..


'ആറുവര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളൂ. അതിന് മുമ്ബ് അശ്വതിയായിരുന്നു. അതുകഴിഞ്ഞും അശ്വതിയാണ്. ഈ ആറുവര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല. അതൊരു പുകമറയില്‍ ഇരിക്കുകയാണ്. 


പക്ഷേ ഈ ആറുവര്‍ഷംകൊണ്ട് ഞാന്‍ നേടിയത് എന്നെ ഇഷ്ടമുള്ള കുറെപ്പേരുടെ സ്‌നേഹമാണ്. അതൊരിക്കലും ഒന്നിനും പകരമാവില്ല. അങ്ങനെ നോക്കുമ്ബോള്‍ ജീവിതം ഒരുപാട്‌അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു.' പാര്‍വതി പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക