Image

ഐഎം വിജയന്‍ നായകനാകുന്ന 'മ് മ് മ് ' ; ആദ്യ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ

Published on 29 October, 2020
ഐഎം വിജയന്‍ നായകനാകുന്ന 'മ് മ് മ് ' ; ആദ്യ പോസ്റ്റര്‍ പുറത്തുവിട്ട് ജയസൂര്യ

ഫുട്ബോള്‍ താരം ഐ എം വിജയന്‍ നായകനായെത്തുന്ന 'MMmmm...' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യ റിലീസ് ചെയ്ത ചിത്രത്തിന്‍റെ പോസ്റ്റര്‍ ശ്രദ്ധേയമാകുകയാണ്. ഈ ചിത്രം ഐ എം വിജയന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിജീഷ് മണിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രകാശ് വാടിക്കലിന്റെതാണ് തിരക്കഥ.


അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള കലാകാരന്‍മാരും ഭാഗമാകുമെന്ന് സംവിധായകന്‍ പറഞ്ഞു. ജുബൈര്‍ മുഹമ്മദ് ആണ് സംഗീത സംവിധായകന്‍. പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകളിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക