Image

പ്രമുഖ വേദശാസ്ത്ര പണ്ഡിതൻ റവ.ഡോ. ഇ. സി ജോണിന്റെ നിര്യാണത്തിൽ ഡോ.മാമ്മൻ സി. ജേക്കബ് അനുശോചിച്ചു

Published on 29 October, 2020
  പ്രമുഖ  വേദശാസ്ത്ര പണ്ഡിതൻ റവ.ഡോ. ഇ. സി ജോണിന്റെ നിര്യാണത്തിൽ ഡോ.മാമ്മൻ സി. ജേക്കബ് അനുശോചിച്ചു

ഫ്ലോറിഡ:പ്രമുഖ വേദശാസ്ത്ര പണ്ഡിതനും എഴുത്തുകാരനും ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി എസ് ഐ) മധ്യകേരള മഹാഇടവകയിലെ ഏറ്റവും മുതിർന്ന വൈദികരിലൊരാളുമായ റവ.ഡോ. ഇ.സി. ജോണിന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തും ഫൊക്കാനയുടെ മുൻ ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഡോ. മാമ്മൻ സി. ജേക്കബ് അഗാധ ദുഃഖം രേഖപ്പെടുത്തി. ബാംഗ്ലൂരിലെ യൂണിയൻ തിയോളജിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ കൂടിയായ റവ. ഡോ. സി.ഇ ജോൺ വേദശാത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയും നിരവധി ഗ്രന്ഥനകളുടെ കർത്താവുമാണ്. കേരളത്തിലെ മാര്‍ത്തോമ്മാ, യാക്കോബായ,ഓര്‍ത്തഡോക്സ് തുടങ്ങിയ വിവിധ സഭകളിലെ നിരവധി വൈദികരും ബിഷപ്പുമാരും ഉൾപ്പെടുന്ന ഒരു ബഹൃത്തായ ശിഷ്യഗണങ്ങളുള്ള ജോൺ അച്ചൻ സഭയിലും സഭയ്ക്ക് പുറത്തും ഒരു പാട് സ്വാധീനങ്ങൾ ചെലുത്തിയ മഹാനായ പുരോഹിതനായിരുന്നു.
കവിയൂർ ഇടവകാംഗവും ബാംഗ്ലൂർ ഈസ്റ്റ്‌ പരേഡ് അംഗവുമായ റവ. ഡോ. ഇ. സി. ജോൺ ഒരു തികഞ്ഞ മനുഷ്യസ്നേഹി എന്നതിലുപരി വിനയത്തിന്റെയും കരുതലിന്റെയും നിറകുടമായിരുന്നു .നല്ലൊരു ഗുരുനാഥനായ ജോൺ അച്ചൻ പുസ്തകങ്ങളെ ആഴത്തിൽ സ്നേഹിക്കുകയും തന്റെ അറിവ് മറ്റുള്ളവരിലേക്ക് പകരുവാൻ വിശ്രമം ഇല്ലാതെ അധ്വാനിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു.

അദ്ദേഹവുമായി അമേരിക്കയിൽ എത്തും മുൻപ് തുടങ്ങിയ സൗഹൃദം എക്കാലവും ആഴമായി തുടർന്നിരുന്നു. നാട്ടിൽ എപ്പോൾ പോയാലും ബാംഗ്ളൂരിലുള്ള വസതിയിൽ പോയി അദ്ദേഹത്തെ സന്ദർശിക്കുക പതിവായിരുന്നു. 1975 ൽ താൻ ന്യൂയോർക്കിൽ താമസിച്ചിരുന്നപ്പോൾ മുതൽ അദ്ദേഹം അമേരിക്കയിൽ എത്തുമ്പോൾ തന്റെ വീട്ടിൽ സന്ദർശിക്കാറുണ്ടായിരുന്നു.. ദൈവ ശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴപ്പരപ്പിലൂടെ സഞ്ചരിച്ച വ്യക്തികളിൽ ഒരാൾ കൂടിയായ തനിക്ക് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിൽ അഗാധമായ ആദരവും ബഹുമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ഉണ്ടായ ദുഃഖം ഏറെയാണ്. അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാ വൈദികർക്കും മേൽപ്പട്ടക്കാർക്കും അദ്ദേഹത്തിന്റെ വേർപാട് തീരാ ദുഃഖം തന്നെയായിരിക്കും.

ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട റവ. ഡോ.E.C ജോൺ അച്ചന്റെ ഓർമ്മകൾ സഭയിലും സമൂഹത്തിലും എന്നും നിലനിൽക്കും . ഡോ. മാമ്മൻ സി. ജേക്കബ്
Join WhatsApp News
കോരന് എന്നും കുമ്പിളിൽ തന്നെ കഞ്ഞി . 2020-10-30 04:07:26
വേദശാസ്ത്രത്തിൽ പാണ്ഡ്യത്ത്യം ഉണ്ടായിട്ട് ആർക്ക് എന്ത് പ്രയോചനം.? യേശു , പത്രോസ്, ഇവരാരും സ്‌കൂളിൽ പോയിട്ടുള്ളതായിട്ട് എങ്ങും രക്ഷപ്പെടുത്തിയിട്ടില്ല . പക്ഷെ ഇവരുടെ പിൻഗാമികൾ എന്ന് പറയുന്നവർ മിക്കവരും പി എച്ച് ഡി ക്കാരാണ്. യേശുവിന് കിടാക്കാൻ പോലും സ്ഥലം ഇല്ലായിരുന്നു. മരിച്ചപ്പോൾ അടക്കിയത് ആർക്കോ വേണ്ടി തീർത്ത കല്ലറയിൽ. എന്നാൽ ഇന്നത്തെ ക്രിസ്തു ഭക്തന്മാർ മിക്കവരും മനോഹരമായ ഹർമ്യങ്ങളിലാണ് താമസിക്കുന്നത് . ഒരൊത്തൊരുടെ ആസ്തി മില്ലിയൻസ് ഓഫ് ഡോളേഴ്‌സ് ആണ് . ഇവർക്കുവേണ്ടി ചാകാനും ഇവരുടെ കൂടെ കിടക്കാനും ഇഷ്ടംപോലെ ജനം. പക്ഷെ കോരന് എന്നും കുമ്പിളിൽ തന്നെ കഞ്ഞി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക