Image

ലാന: അയ്യപ്പന്‍ അനുസ്മരണവും കവിതാ പുരസ്കാര സമര്‍പ്പണവും നവംബര്‍ ഒന്നിന്

പി.ഡി ജോര്‍ജ് നടവയല്‍ Published on 30 October, 2020
ലാന: അയ്യപ്പന്‍ അനുസ്മരണവും കവിതാ പുരസ്കാര സമര്‍പ്പണവും നവംബര്‍ ഒന്നിന്
ഡാളസ്: എ അയ്യപ്പന്‍ കവിതാ പഠനകേന്ദ്രം ട്രസ്റ്റിന്റെ നെരളക്കാട്ട് രുഗ്മണിയമ്മ കവിതാ പുരസ്കാര സമര്‍പ്പണവും,  ലാന എ അയ്യപ്പന്‍ അനുസ്മരണവും, കവിയരങ്ങും നവംബര്‍ ഒന്നിന് സൂം പ്ലാറ്റ്‌ഫോമിലൂടെ, ഇന്ത്യന്‍ സമയം വൈകീട്ട് ഏഴരക്ക് നടത്തുന്നു. മുന്‍ ചീഫ് സെക്രട്ടറിയും, മലയാളം സര്‍വകലാശാല  മുന്‍ വൈസ് ചാന്‍സലറും, എ അയ്യപ്പന്‍ ട്രസ്റ്റ് പ്രസിഡന്റുമായ കെ. ജയകുമാര്‍  ഐഎഎസ്  ഉത്ഘാടനം ചെയ്യും. ലാന പ്രസിഡന്റ് ജോസന്‍ ജോര്‍ജ്ജ് അധ്യക്ഷനായിരിക്കും .

ബിന്ദു ടിജിയുടെ "നിശ്ശബ്ദ ദൂരങ്ങള്‍' എന്ന അവാര്‍ഡ് കൃതി ഡോ. എം കൃഷ്ണന്‍ നമ്പൂതിരി പരിചയപ്പെടുത്തും. ട്രസ്റ്റ് സെക്രട്ടറി കവി സെബാസ്റ്റ്യന്‍, ഡോ. കവിതാ ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.

ലാന സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ജോസ് ഓച്ചാലില്‍, കവി നിര്‍മ്മല  പിള്ള, എഴുത്തുകാരി ആമി ലക്ഷ്മി എന്നിവര്‍ പങ്കെടുക്കും. അയ്യപ്പന്‍ അനുസ്മരണവും കവിയരങ്ങും  പ്രൊഫ വി.കെ. സുബൈദ ഉദ്ഘാടനം ചെയ്യും. കെ കെ ജോണ്‍സന്‍, സന്തോഷ് പാലാ, ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി എന്നിവര്‍ അയ്യപ്പന്‍ കവിതകള്‍ ആലപിക്കും .

സൂം മീറ്റിങ്ങ്  ഐ ഡി: 82541867063
പാസ്സ്‌കോഡ് : 538350
സമയം: നവംബര്‍ 1, 7.30 PM (IST)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക