കോവിഡ് ബാധ 10 വര്‍ഷം പ്രായം കൂട്ടും, തലച്ചേറിനെ ബാധിക്കുമെന്നും പഠനം
Health
30-Oct-2020
Health
30-Oct-2020

കൊറോണ വൈറസ് തലച്ചോറിന് ദീര്‍ഘകാല ആഘാതമുണ്ടാക്കാമെന്നും ചിലരില്‍ തലച്ചോറിന് 10 വര്‍ഷം വരെ പ്രായമേറിയത് പോലെ അനുഭവപ്പെടാമെന്നും പഠനം. തലച്ചോറിന്റെ ധാരണാ ശക്തിയെ കാര്യമായ തോതില്‍ കോവിഡ് ബാധിക്കുമെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഡോ. ആദം ഹാംപ്ഷയര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.
84,000ലധികം പേരെ അടിസ്ഥാനമാക്കി നടത്തിയ പഠനം അനുസരിച്ച് കോവിഡ് രോഗമുക്തി നേടിയവര്‍ ലക്ഷണങ്ങളെ അതിജീവിച്ച് കഴിഞ്ഞും തലച്ചോറിന്റെ ഗ്രഹണ ശേഷി സംബന്ധമായ പ്രശ്നങ്ങള്‍ പ്രകടിപ്പിക്കാം.
വാക്കുകള്‍ ഓര്‍ത്തിരിക്കാനും പസിലുകള്‍ ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ കഴിവിനെയാണ് കോഗ്‌നിറ്റീവ് ടെസ്റ്റുകളിലൂടെ അളക്കുന്നത്. അല്‍സ്‌ഹൈമേഴ്സ് പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ തലച്ചോറിന്റെ ശേഷി അളക്കാന്‍ ഇത്തരം ടെസ്റ്റുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
ഇത്തരത്തിലൊരു പരീക്ഷയാണ് 84,285 പേരെ കൊണ്ട് ഹാംപ്ഷയറും സംഘവും ചെയ്യിച്ചത്. ഗ്രേറ്റ് ബ്രിട്ടീഷ് ഇന്റലിജെന്‍സ് ടെസ്റ്റ് എന്നായിരുന്നു ഈ പരീക്ഷണത്തിന്റെ പേര്.
ധാരണാശേഷിയില്‍ സാരമായ തോതിലുള്ള പ്രശ്നങ്ങള്‍ ഇവരില്‍ പലര്‍ക്കും ഉള്ളതായി പഠനത്തില്‍ തെളിഞ്ഞു. ചിലരുടെ തലച്ചോറിന് 10 വര്‍ഷമെങ്കിലും പ്രായമേറിയത് പോലുള്ള ഫലമുളവായി. കോവിഡ് 19 മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയത്.
പിയര്‍ റിവ്യൂ ചെയ്യപ്പെട്ടാത്ത ഈ ഗവേഷണ പഠനം MedRxiv വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ സമഗ്രമല്ലെന്നാണ് പല ശാസ്ത്രജ്ഞരുടെയും അഭിപ്രായം. പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ കോവിഡിന് മുന്‍പുള്ള ധാരണാ ശേഷിയെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ താരതമ്യം സാധ്യമാകുന്നില്ല എന്നതാണ് പ്രധാന പോരായ്മ. കോവിഡില്‍ നിന്നും അതിന്റെ ലക്ഷണങ്ങളില്‍ നിന്നും ദീര്‍ഘകാലം കൊണ്ട് വിമുക്തി നേടുന്നവരുടെ കാര്യം പഠനത്തില്‍ പ്രതിഫലിക്കുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ധാരണാശേഷി സംബന്ധിച്ച പ്രശ്നങ്ങള്‍ ഹ്രസ്വകാല ഫലം മാത്രമാകാം എന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രഫ. ജോവാന വാര്‍ഡ്ലോ അഭിപ്രായപ്പെടുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments