Image

അയര്‍ലന്‍ഡില്‍ മാതൃവേദി മരിയന്‍ ക്വിസ്, മെറീന വില്‍സണ്‍ ഒന്നാമത്

Published on 03 November, 2020
 അയര്‍ലന്‍ഡില്‍ മാതൃവേദി മരിയന്‍ ക്വിസ്, മെറീന വില്‍സണ്‍ ഒന്നാമത്


ഡബ്ലിന്‍ : അയര്‍ലഡിലെ സീറോ മലബാര്‍ സഭയുടെ മാതൃവേദി ഒരുക്കിയ മരിയന്‍ ക്വിസ് സമാപിച്ചു. ജപമാല മാസാചരണത്തിന്റെ ഭാഗമായി അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭാംഗങ്ങളായ വനിതകള്‍ക്കു വേണ്ടി ഒക്ടോബര്‍ മാസത്തിലെ ശനിയാഴ്ചകളില്‍ വൈകിട്ട് സൂം വഴിയായ് നടത്തിയ ക്വിസ് മത്സരത്തില്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങലിളിന്‍നിന്ന് ഒട്ടേറെ വനിതകള്‍ പങ്കെടുത്തു.

പരിശുദ്ധ അമ്മയെ അടുത്തറിയാനും സ്‌നേഹിക്കാനും മാതാവിന്റെ മാതൃക പിന്‍ച്ചെല്ലാനും പ്രചോദനമരുളുന്ന ഈ പുതുസംരഭത്തെ ആവേശത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.. ജപമാല, സുവിശേഷത്തിലെ മാതാവ്, മാതാവിന്റെ പ്രത്യക്ഷപ്പെടല്‍, സഭാ പ്രബോധനങ്ങള്‍, മാതാവിന്റെ ചരിത്രം, മാതാവുമായി ബന്ധപ്പെട്ട വിശുദ്ധര്‍, മാര്‍പാപ്പ മാര്‍, സ്ഥലങ്ങള്‍ , ചിത്രങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മരിയന്‍ ക്വിസ്. ആകര്‍ഷകമായ ഓഡിയോ വിഷ്യല്‍ റൗണ്ടുകള്‍ ഉള്‍പ്പെടുത്തി വളരെ രസകരമായ രീതിയില്‍ ക്വിസ് മാസ്റ്റര്‍ ഫാ.രാജേഷ് മേച്ചിറാകത്ത് പ്രോഗ്രാം അവതരിപ്പിച്ചു. സീറോ മലബാര്‍ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്ററായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലും, ഫാ. റോയി വട്ടേക്കാട്ടും മരിയന്‍ ക്വിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഒക്ടോബര്‍ 31 ന് നടന്ന ഫിനാലെയില്‍ മെറീനാ വില്‍സണ്‍ (താല), ലീനാ വര്‍ഗ്ഗീസ് (ബ്രേ), റീജാ ജോര്‍ഡി (ഫിസ്‌ബെറോ) എന്നിവര്‍ വിജയികളായി. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സീറോ മലബാര്‍ സഭയുടെ അനുമോദനങ്ങള്‍ അറിയിച്ചു

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക