Image

പാദങ്ങളിലെ നീരും നിറംമാറ്റവും ശ്രദ്ധിക്കുക, കോവിഡ് ലക്ഷണം

Published on 04 November, 2020
പാദങ്ങളിലെ നീരും നിറംമാറ്റവും ശ്രദ്ധിക്കുക, കോവിഡ് ലക്ഷണം
കാല്‍പാദങ്ങളിലുണ്ടാകുന്ന നീരും നിറം മാറ്റവും കോവിഡ്19 ന്റെ ലക്ഷണങ്ങളാകാമെന്ന് പഠനം. കോവിഡ് ടോസ് എന്നറയിപ്പെടുന്ന ഈ അവസ്ഥ മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും പഠനം പറയുന്നു. 

വൈറസ് പിടിപെട്ട് ഒന്നു മുതല്‍ നാലു വരെ ആഴ്ചകള്‍ക്ക് ഇടയിലാണ് ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിലരില്‍ പാദത്തിന് നീരു വയ്ക്കുന്ന ചില്‍ബ്ലെയിന്‍ എന്ന അവസ്ഥയുണ്ടാകാം. എന്നാല്‍ പല കേസുകളിലും പാദങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍വസ്ഥിതി കൈവരിക്കുമെന്ന് ഇന്റര്‍നാഷനല്‍ ലീഗ് ഓഫ് ഡെര്‍മറ്റോളജിക്കല്‍ സൊസൈറ്റീസും അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജിയും ചേര്‍ന്ന് നടത്തിയ ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍ ചില കേസുകളില്‍ 150 ദിവസത്തിലധികം നീര് നീണ്ടു നിന്നേക്കാം. കോവിഡ് ടോസ് പിടിപെട്ട ആറിലൊരാള്‍ക്ക് ആശുപത്രി ചികിത്സ വേണ്ടിവരാറുമുണ്ട്. ചില കോവിഡ് രോഗികളില്‍ ആദ്യം പാദത്തില്‍ നീര് പ്രത്യക്ഷപ്പെടുമെന്നും പിന്നീട് ഇവ ചുവപ്പും ഊതവര്‍ണവുമായി മാറുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. എസ്തര്‍ ഫ്രീമാന്‍ അഭിപ്രായപ്പെടുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക