യുവജനങ്ങള്‍ നന്മയുള്ള വ്യക്തിത്വങ്ങളായി വളര്‍ന്നുവരണം: റവ. ഡോ. കുര്യന്‍ പുരമഠത്തില്‍
EUROPE
05-Nov-2020
EUROPE
05-Nov-2020

ഡബ്ലിന്‍: സമൂഹത്തില്‍ യുവജനങ്ങള്‍ നന്മയുള്ള വ്യക്തിത്വങ്ങളായി വളര്‍ന്നുവരണമെന്ന് വചനപ്രഘോഷകനും പ്രമുഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റുമായ റവ. ഡോ. കുര്യന്‍ പുരമഠത്തില്‍.സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 'യുകാന്‍' എന്ന പേരില്‍ നടന്ന ശില്‍പ്പശാലയ്ക്കു നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തെ ശരിയായ ദിശയില്‍ മുന്‌പോട്ടു കൊണ്ടുപോവുന്നതിന് വ്യക്തമായ ലക്ഷ്യം ഉണ്ടാവണം.ഇതിലേക്കായി നമ്മുടെ മനസ്സില്‍ സ്വപ്നങ്ങളുണ്ടായിരിക്കണം. സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നമ്മുടെ ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിഞ്ഞ് ശരിയാംവണ്ണം വിനിയോഗിക്കണം. നമുക്ക് നമ്മേക്കുറിച്ചു തന്നെ മതിപ്പുണ്ടാവണം.ശരിയായ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി നമ്മുടെ മനോഭാവങ്ങളെ പരുവപ്പെടുത്തേണ്ടതായുണ്ട്.ഇതിനായി തെറ്റായ ചിന്തകള്‍ പാടെ തുടച്ചുമാറ്റി ജീവിതത്തിന്റെ അര്‍ഥം എന്താണെന്ന് തിരിച്ചറിഞ്ഞു വിശ്വാസം മുറുകെപ്പിടിച്ചു മുന്നേറണമെന്നും റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ പറഞ്ഞു.
.jpg)
വ്യക്തിത്വവികസനത്തിനും വളര്‍ച്ചയ്ക്കും പുറമെ മുന്‌പോട്ടുള്ള ജീവിതലക്ഷ്യം നേടുന്നതിലേക്കുള്ള വഴികള്‍ ചിട്ടപ്പെടുത്തുന്നതിനായാണ് മൂന്നു ദിവസം നീണ്ടു നിന്ന ശില്‍പ്പശാല പരിശീലനം നല്‍കിയത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ശില്‍പ്പശാല നടത്തിയത്. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അയര്‍ലന്‍ഡ് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. രാജേഷ് മേച്ചിറകത്ത് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട് : ജയ്‌സണ്‍ കിഴക്കയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments