Image

ജിജോ അരയത്തിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി

Published on 05 November, 2020
 ജിജോ അരയത്തിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി


മാഞ്ചസ്റ്റര്‍, ലണ്ടന്‍: കേരള കോണ്‍ഗ്രസ്-എം (ജോസ് വിഭാഗം) യുകെ സെക്രട്ടറിയും യുക്മയുടേയും ഫോബ്മയുടേയും സൗത്ത് ഈസ്റ്റ് സെക്രട്ടറിയുമായിരുന്ന ജിജോ അരയത്തിന്റെ മാതാവ് ത്രേസ്യാമ്മ കുര്യാക്കോസ് (69) നാട്ടില്‍ നിര്യാതയായി. സംസ്‌കാരം നവംബര്‍ ഏഴിന് (ശനി) രാവിലെ 10 ന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം വാലാച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

പരേത മുട്ടുചിറ പുല്ലന്‍കുന്നേല്‍ കുടുംബാംഗമാണ്. മറ്റു മക്കള്‍: ജയ, ജയ്‌സി (സട്ടന്‍, യുകെ), ജിജി (ഇന്തോ അമേരിക്കന്‍ ഹോസ്പിറ്റല്‍, വൈക്കം). മരുമക്കള്‍: ബെന്നി കല്ലിരിക്കുംകാലായില്‍ (ഇരവിമംഗലം), സൈജു നങ്ങ്യാലില്‍, വയല (യുകെ), ജിമ്മി കുഴിപ്പള്ളില്‍, വല്ലകം (മുന്‍സിഫ് കോടതി, ഏറ്റുമാനൂര്‍), നിഷ പുളിക്കക്കുന്നേല്‍ (ഷിമോഗ, യുകെ).

മാനന്തവാടി രൂപതയിലെ പയ്യംപള്ളി ഫൊറോന വികാരി ഫാ. ജോയി പുല്ലന്‍കുന്നേല്‍
സഹോദരനാണ്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക