Image

ലുഡ് വിഗ്‌സ്ഹാഫനില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 7 ന്

Published on 05 November, 2020
ലുഡ് വിഗ്‌സ്ഹാഫനില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 7 ന്


ലുഡ് വിഗ്‌സ്ഹാഫന്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ ഹൈഡല്‍ബര്‍ഗ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 7 ന് പുണ്യശ്ലോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 118-ാത് ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നു.

ലുഡ് വിഗ്‌സ്ഹാഫന്‍ ഓഗേഴ്‌സ്‌ഹൈമിലെ മാര്‍ക്കുസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തിന്റെ യൂത്ത് ഹാളില്‍ (Evangelisches Gemeinde Markus Kirche Jugendheim, Schillerstrasse 12, 67071 Ludwigshafen Oggersheim) രാവിലെ 10 നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.രോഹിത് സ്‌കറിയ നേതൃത്വം നല്‍കും.

പ്രാര്‍ഥനയും സേവനവും സമന്വയിപ്പിച്ച് ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളില്‍ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയിലെ എല്ലാ വിശ്വാസികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് വിധേയമായിട്ടായിരിക്കും പരിപാടികള്‍ നടക്കുക.

വിവരങ്ങള്‍ക്ക്: അന്നമ്മ കുരുവിള (ലുഡ്വിഗ്‌സ്ഹാഫന്‍) 0621 6298492.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക