വിയന്ന ആക്രമണം: സുരക്ഷാ വീഴ്ച സമ്മതിച്ച് ഓസ്ട്രിയ
EUROPE
05-Nov-2020
EUROPE
05-Nov-2020

വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് സുരക്ഷാ വീഴ്ചയും കാരണമായിട്ടുണ്ടെന്ന് അധികൃതരുടെ കുറ്റസമ്മതം. ഇവിടെ ആക്രമണം നടത്തിയ തോക്കുധാരിയെക്കുറിച്ച് മാസങ്ങള്‍ക്കു മുന്പു തന്നെ സ്‌ളോവാക്യയില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ചു കൂടുതല്‍ നടപടികളിലേക്കു കടക്കാന്‍ സാധിച്ചില്ലെന്നും ആഭ്യന്തര മന്ത്രി വെളിപ്പെടുത്തി.
കഴിഞ്ഞ ജൂലൈയിലാണ് ഓസ്ട്രിയയില്‍ നിന്നുള്ള ചിലര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സ്‌ളോവാക്യയില്‍നിന്ന് വെടിക്കോപ്പുകള്‍ വാങ്ങാന്‍ ശ്രമിച്ചതായി സ്‌ളോവാക്യന്‍ പോലീസ് ഓസ്ട്രിയന്‍ അധികൃതര്‍ക്ക് വിവരം കൈമാറിയത്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ അവര്‍ക്ക് വാങ്ങാന്‍ സാധിച്ചിരുന്നുമില്ല.
.jpg)
സിറിയയില്‍ പോയി ജിഹാദിസ്റ്റുകള്‍ക്കൊപ്പം ചേരാന്‍ ശ്രമിച്ചതിന് ഈ അക്രമി ഡിസംബറില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതായും ഇതിനിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേരാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments