ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ വെര്‍ച്യുല്‍ കലാമേള അവസാനിച്ചു
EUROPE
08-Nov-2020
EUROPE
08-Nov-2020
മാഞ്ചസ്റ്റര്‍: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വതില്‍ കേരളപ്പിറവിയോടനുബന്ധിച്ചു നവംബര്‍ 1 മുതല്‍ 4 വരെ ദിനങ്ങളിലായി നടത്തിയ വെര്‍ച്വല്‍ കലാമേള സമാപിച്ചു. അസോസിയേഷനെ നാലു ഗ്രൂപ്പുകളിലായി തിരിച്ചു വിവിധങ്ങളായ 200 ലധികം കലാപരിപാടികള്‍ വിര്‍ച്യുല്‍ രീതിയില്‍ നടത്തി. ഗാനങ്ങള്‍, ഡാന്‍സുകള്‍, നാടകങ്ങള്‍, ടിക് ടോക്കുകള്‍, ചിത്രരചനകള്‍, മിമിക്രികള്‍, ട്രാവല്‍ വ്‌ലോഗുകള്‍, കവിതകള്‍, ചെറുകഥകള്‍ തുടങ്ങി ഒട്ടനവധി പരിപാടികളടങ്ങിയ ഒരു കലാമാമാങ്കം തന്നെയായിരുന്നു അരങ്ങേറിയത്.
സമാപനദിവസത്തില്‍ ട്രാഫൊര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ മലയാള-തെലുങ്ക് സിനിമ - സീരിയല്‍ നടന്‍ ഷിജു അബ്ദുല്‍ റഷീദ് പരിപാടി ഉത്ഘാടനം നിര്‍വഹിച്ചു. സ്റ്റാനി ഇമ്മാനുവേല്‍, ബിജു നിടുംബില്‍, ജോര്‍ജ് തോമസ്, സിജു ഫിലിപ്പ്, സിന്ധു സ്റ്റാന്‍ലി, ഫെബിലു സാജു, ഷിബി റെന്‍സണ്‍, ഷോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
.jpg)
വിവിധ ദിവസങ്ങളിലായി നടത്തിയ കലാമേളയ്ക്ക് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ കെ. ഡി, ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോജി ജോമോന്‍, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു പി. മാണി എന്നിവര്‍ ആശംസകളറിയിച്ചു.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments